ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ:കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഓഹരി സൂചികകളിലും തകര്‍ച്ച.സെന്‍സെക്സില്‍ 1255.60 പോയിന്‍റ് കുറഞ്ഞ് 48.776.37ലും നിഫ്റ്റി 249 പോയിന്‍റ് കുറഞ്ഞ് 14,618ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.രാജ്യത്ത് കോവിഡ് പ്രതിദിന കണക്ക് ഒരു ലക്ഷം പിന്നിട്ടുവെന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടത്.അതേസമയം, ഏഷ്യന്‍ സ്‌റ്റോക്കുകളില്‍ ഒന്നര മാസത്തിനുള്ളിലെ ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടുമെന്നതും പുതിയ തൊഴില്‍ സാധ്യതകളുമാണ് വിപണിക്ക് കരുത്തായത്. ജപ്പാന്റെ നിക്കെ 0.8% ഉയര്‍ന്നു.