പ്രശസ്ത തി​ര​ക്ക​ഥാ​കൃത്തും നടനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു.

0
528

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം:പ്രശസ്ത തിരക്കഥാകൃത്തും നടനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു.70 വയസായിരുന്നു.ഇന്ന്‍ പുലര്‍ച്ചെ 5.30ന് വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം.കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന്‍ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടന്‍, തിരക്കഥാകൃത്ത്, നാടക സംവിധായകന്‍, രചയിതാവ്, സിനിമ സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബാലചന്ദ്രന്‍.

കമ്മട്ടിപ്പാടം, പുനരധിവാസം, മാനസം, അഗ്നിദേവന്‍,തച്ചോളി വര്‍ഗീസ് ചേകവര്‍,അങ്കിള്‍ ബണ്‍, പവിത്രം, ഉള്ളടക്കം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. ടോവിനോ തോമസ് നായകനായ ഏടക്കാട് ബറ്റാലിയന്‍ 06 ആണ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം.അന്നയും റസൂലും, ഈട, ചാര്‍ളി, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ സിനിമകളില്‍ വേഷമിട്ടു.  മമ്മൂട്ടി നായകനായ ‘വണ്‍’ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.സംസ്കാരം വൈകിട്ട് മൂന്നിനു വീട്ടുവളപ്പില്‍.

 

Share This:

Comments

comments