കേരളാ ഇലക്ഷനും ജനപക്ഷചിന്തകളും.

0
431

എ.സി. ജോര്‍ജ്.

ഇപ്പോഴത്തെ കേരളാഅസംബ്ലി ഇലക്ഷനില്‍കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനാധിപത്യവോട്ടിംഗ്‌രാഷ്ട്രീയ പ്രക്രീയയില്‍ ജനപക്ഷത്ത് ഉറച്ചു നിന്ന്അല്പം ശിഥിലമായസ്വതന്ത്ര ചിന്തകള്‍ രേഖപ്പെടുത്തുകയാണീലേഖനത്തിന്റെലക്ഷ്യം.ജനപക്ഷം എന്നെഴുതിയതില്‍ ഉദ്ദേശിക്കുന്നത് പി.സി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടിപക്ഷ ചിന്തകളാണെന്ന് തെറ്റിദ്ധരിക്കരുത്. എല്ലാ പാര്‍ട്ടിക്കാരും മുന്നണിക്കാരും അവകാശപ്പെടുന്നത്അവരവര്‍തന്നെയാണുകൂടുതല്‍ ജനക്ഷേമത്തിനായി ജനപക്ഷത്തു നില്‍ക്കുന്നതെന്നാണല്ലോ.നാട്ടില്‍വസിച്ചാലുംവിദേശത്തുവസിച്ചാലുംഏതൊരാള്‍ക്കുംസഭ്യമായ ഭാഷയില്‍എന്തുംതുറന്നെഴുതാനും പറയാനും സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന കാര്യം ഒരു വിമര്‍ശകരും മറക്കരുത്.

 

അത്യന്തംസേവന തല്‍പ്പരതയോടെ ജനങ്ങള്‍ കനിഞ്ഞു നല്‍കുന്ന എം.എല്‍.എ. തൊഴില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനായിരാഷ്ട്രീയ കക്ഷികളുംസ്ഥാനാര്‍ത്ഥികളും ജനപക്ഷത്തിന്റെ മുമ്പില്‍ വോട്ടിനായിയാചിക്കുന്ന ഒരവസരമാണിത്. ഇപ്പോള്‍സാക്ഷാല്‍എല്ലാസ്ഥാനാര്‍ത്ഥികളും ജനങ്ങളുടെ മുമ്പില്‍ വോട്ടിനായിഓച്ഛാനിച്ചു നില്‍ക്കുന്ന വെറുംഅപേക്ഷകരുംകൂലിതൊഴിലാളികളുമാണ്. അതായത്ഇപ്പോള്‍ ജനാധിപത്യമാണ്, ജനങ്ങളാണ് തങ്ങളുടെയജമാനന്മാരും അന്നദാതാക്കളെന്നുംഅവര്‍തൊള്ളതുറന്ന്‌വിളിച്ചു പറയുന്നു. എന്നാല്‍ജയിച്ചുകഴിഞ്ഞാല്‍ ഈ ജനസേവകരുടെ നിറംഓന്തിന്റെമാതിരി പെട്ടെന്നുമാറുന്നു. ഒന്നുകൂടെവ്യക്തമാക്കാം… അതായത് ഇവരൊക്കെ തെരഞ്ഞെടുപ്പ് എന്ന പാലം കടക്കുവോളം നാരായണാ…. നാരായണ…. എന്നു ജനങ്ങളാകുന്ന ദൈവങ്ങളെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നു. കടമ്പ-പാലം-കടന്ന്ഒന്നുജയിച്ചുകിട്ടിയാല്‍ പിന്നെ ഇവര്‍തങ്ങളെതെരഞ്ഞെടുത്ത ജനങ്ങളെ നാരായണനെന്നല്ലാകൂരായണഎന്ന്‌വിളിച്ച് അവഹേളിക്കുന്നു. പിന്നെ ജയിച്ച കൂട്ടര്‍ക്ക് ജനാധിപത്യവിശ്വാസമില്ല. മറിച്ച് ജനങ്ങളുടെമേല്‍ ആധിപത്യമാണ് ജനാധിപത്യം എന്ന തോതിലുള്ള പ്രവര്‍ത്തനമാരംഭിക്കുന്നു. ജനങ്ങളുടെ നികുതി പണം ഖജനാവ് ധൂര്‍ത്തടിക്കുന്നു, കൊള്ളയടിക്കുന്നു. അഴിമതി, കൈക്കൂലി, സ്വജനപക്ഷപാതം, അനീതി, അക്രമംതുടങ്ങിയ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളുമായിഅവര്‍ മുന്നേറുന്നു. വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തുന്നു, ലംഘിക്കുന്നു. കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനായിഅവര്‍ ധാരാളം മുടന്തന്‍ ന്യായങ്ങള്‍ നിരത്തുന്നു. ജനാധിപത്യത്തിന്റെ പേരില്‍ ജനങ്ങളുടെമേല്‍സര്‍വാധിപത്യത്തിന്റെ പിടിമുറുക്കിഅവര്‍വോട്ടറന്മാരായ സാധാരണക്കാരേയും പൊതുജനങ്ങളേയും അനേകവര്‍ഷങ്ങളായിവഞ്ചിച്ചും കബളിപ്പിച്ചും വരുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ മുന്നണികളും പിന്നണികളുംയാതൊരുതത്വദീക്ഷയുമില്ലാതെമാറിമാറിജയിച്ചും ഭരിച്ചും പ്രതിപക്ഷത്തിരുന്നും തങ്ങളുടെ അന്നദാതാക്കളായ, യജമാനന്മാരായ ജനങ്ങളെ നോക്കി പരിഹസിക്കുന്നു.ചിലവിജയികള്‍ ഭീമമായതുകകൈപ്പറ്റിയോ, സ്ഥാനമാനങ്ങള്‍ മോഹിച്ചോവളരെഎളുപ്പത്തില്‍അവര്‍എതിര്‍ത്ത എതിര്‍ചേരിയുടെചാക്കില്‍യാതൊരുഉളുപ്പുമില്ലാതെകയറിവിലസുന്നതും പുത്തരിയല്ല.

ഭരിക്കുന്ന പാര്‍ട്ടിയുടേയും നേതാക്കളുടേയും അന്യായങ്ങളേയുംകൊള്ളയേയും നേരിട്ട് പൊറുതിമുട്ടുമ്പോള്‍ എതിര്‍ മുന്നണിക്ക്‌വോട്ട്‌ചെയ്ത്ജയിപ്പിച്ച്‌വീണ്ടുംവീണ്ടും പരീക്ഷണങ്ങള്‍ നടത്തുന്നു. അതായത്ഓരോ പ്രാവശ്യവും ”തമ്മില്‍ ഭേദം തൊമ്മന്‍” എന്ന രീതിയില്‍ മാത്രംഓരോ മുന്നണിയേയുംമാറിമാറിജയിപ്പിക്കുന്നു, തോല്‍പ്പിക്കുന്നു. കക്ഷികളുടേയുംതെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടേയും ഭൂതകാല പ്രകടനങ്ങള്‍ ഈ നിലയിലായതിനാല്‍ ഈ വരുന്ന ഇലക്ഷനിലും ജനങ്ങള്‍ നല്‍കുന്ന ജയപരാജയങ്ങളോമാല്‍ഡേറ്റൊ അവരുടെ പ്രവര്‍ത്തന സേവനമികവിന്റെഅംഗീകാരമായികരുതരുത്. പ്രത്യുതപ്രവര്‍ത്തന പരാജയങ്ങള്‍ക്ക്ഇപ്പോഴത്തെ ഭരണകക്ഷിക്ക്എതിരായ ഒരു ശിക്ഷണ നടപടിയായി മാത്രംകണ്ടാല്‍മതി. അതായത് ഭരണപക്ഷത്തിന് ജനങ്ങള്‍ നല്‍കിയ പരാജയം പ്രതിപക്ഷത്തിന് ജയമായികലാശിക്കുന്നു.

 

കേന്ത്രത്തിലെ, കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടുന്ന വിവിധതരംഅഴിമതികള്‍, അനധികൃത സ്വത്തുസമ്പാദനം, അനധികൃത നിയമനങ്ങള്‍, ബന്ധുനിയമനങ്ങള്‍, നികുതിവെട്ടിപ്പ്,തട്ടിപ്പ്, ബിനാമി ഇടപാടുകള്‍, ലഹരിമരുന്ന്, സ്വര്‍ണ്ണക്കടത്ത്, കള്ളക്കടത്ത്, സ്പ്രിങ്ക്‌ളര്‍അഴിമതി, കള്ളപ്പണംവെളുപ്പിക്കല്‍, സോളാര്‍അഴിമതി, ബാര്‍കോഴ, കെ.എസ്.എഫില്‍ കള്ളപ്പണംവെളുപ്പിക്കല്‍, മെഡിക്കല്‍ ചികിത്സ പിഴവുകള്‍, രാഷ്ട്രീയപാര്‍ട്ടികളുടെതത്വദീക്ഷ ഇല്ലായ്മ, അവരുടെകാലുമാറ്റം, കാലുവാരല്‍, ജനപ്രതിനിധികളെചാക്കിട്ടുപിടുത്തം, കൊള്ള, കൊല, ബലാത്സംഗം, മതനേതാക്കളുടെവര്‍ഗീയകക്ഷികളുടെഅഴിഞ്ഞാട്ടം,ശബരിമലവിഷയം, പള്ളിപിടുത്തം,ചര്‍ച്ച്ആക്റ്റ്, കോടതിവിധികള്‍, നടപ്പാക്കല്‍, നടപ്പാക്കാതിരിക്കല്‍, ആഴക്കടല്‍ മത്സ്യബന്ധന പദ്ധതി, മതമൗലികവാദംവര്‍ഗീയത, കര്‍ഷക ബില്ല്, കര്‍ഷകസമരം, പൗരത്വബില്‍, മാധ്യമസ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറ്റം, വിലക്കയറ്റം, നികുതി വര്‍ദ്ധന, അമിത കടമെടുപ്പ്, സ്വന്തക്കാരെവകുപ്പുകളില്‍തിരുകിക്കയറ്റി ഖജനാവ്‌കൊള്ള, കടുംവെട്ട്, വികസന മുരടിപ്പ്, രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍, കാലുമാറ്റങ്ങള്‍, അവസരവാദം, ഭരണപക്ഷ പ്രതിപക്ഷ ഒത്തുകളി,ആടിനെപട്ടിയാക്കല്‍, പൊതുജനങ്ങളെ കളിയാക്കലുകള്‍, കബളിക്കലുകള്‍, ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി, പ്രവാസികളുടെമേല്‍കുതിരകയറ്റം, പ്രവാസികളെഞെക്കി പിഴിയല്‍, എല്ലാം ഈ അസംബ്ലിതെരഞ്ഞെടുപ്പിനെകൂടെ ബാധിക്കുന്നു.

വര്‍ഗീയതയുംമതമൗലികതയും ആളിക്കത്തിച്ച്മൃഗീയ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ച ബി.ജെ.പി പാര്‍ലമെന്റില്‍ശരിയായ ചര്‍ച്ചയില്ലാതെ ഉള്ള പ്രതിപക്ഷത്തെപോലും അവഗണിച്ചുകൊണ്ട്‌ദേശദ്രോഹ, ജനദ്രോഹ ബില്ലുകള്‍ പാസാക്കുന്നു. നടപ്പാക്കുന്നു. ഉദാഹരണത്തിന് നോട്ടുനിരോധനം, പൗരത്വ ബില്‍, കാര്‍ഷിക ബില്‍, കര്‍ഷക പ്രക്ഷോപണങ്ങളെ അടിച്ചമര്‍ത്തുന്നു. കാര്യം പറയുന്നവരെ ഭീകരരുംദേശദ്രോഹികളുമാക്കിതുറുങ്കിലടയ്ക്കുന്നു. അവര്‍ക്കെതിരെതെളിവുകള്‍ സൃഷ്ടിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായിവിറ്റഴിക്കുന്നു.

 

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയംമുതലാണ്ഓരോ പാര്‍ട്ടിയുടേയും മുന്നണികളുടേയും പമ്പരവിഡ്ഢിത്വവും പാപ്പരത്തവും പ്രകടമാകുന്നത്. പാര്‍ട്ടികളുടെകീഴ്ഘടകങ്ങളില്‍ നിന്ന് ജനാധിപത്യ പ്രക്രിയയില്‍തെരഞ്ഞെടുക്കപ്പെടുന്നവരെയല്ലാമറിച്ച്‌മേല്‍ത്തട്ടില്‍ നിന്നുംവലിയ നേതാക്കളുടെചെരുപ്പുനക്കികളുംമറ്റുമായവരെയുംഅടിച്ചേല്‍പ്പിക്കുന്ന, നൂലില്‍കെട്ടിയിറക്കിയരീതിയിലുള്ളസ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളാണ് പ്രത്യേകിച്ച് യു.ഡി.എഫില്‍ നടന്നത്. പലവട്ടംതെരഞ്ഞെടുപ്പില്‍ജയിച്ചവരേയുംതോറ്റവരേയുംആവര്‍ത്തിച്ച്ആവര്‍ത്തിച്ചിവിടെസീറ്റ് നല്‍കിയിരിക്കുകയാണ്. പലവട്ടംജയിക്കുന്നതുംതോല്‍ക്കുന്നതുംസ്ഥാനാര്‍ത്ഥിയാകുന്നതുംതെറ്റല്ല. മറിച്ച് ഒരു യോഗ്യതയാണെന്നു പറഞ്ഞ് സമ്മര്‍ദ്ദ തന്ത്രവുമായിഅവര്‍വീണ്ടുംമല്‍സരിക്കുന്നു. ആകെയുള്ള 140 നിയോജകമണ്ഡലങ്ങളില്‍ ആങ്ങളക്കും പെങ്ങള്‍ക്കുംസ്ഥാനാര്‍ത്ഥിത്വം, അവരവരുടെവിവിധ ബന്ധുക്കള്‍ക്ക് മാത്രംസ്ഥാനാര്‍ത്ഥിത്വം, റിട്ടയര്‍ചെയ്യുന്നവരുടെ, മരിച്ചനേതാക്കളുടെമക്കള്‍ക്കൊ ബന്ധുക്കള്‍ക്കൊസ്ഥാനാര്‍ത്ഥിത്വം, ജനങ്ങളുമായിയാതൊരു ബന്ധവുമില്ലാത്ത ചില ഗ്ലാമര്‍സിനിതാരങ്ങള്‍ക്ക്ചന്തിനനയാതെ മീന്‍ പിടിക്കാമെന്ന രീതിയില്‍സ്ഥാനാര്‍ത്ഥിത്വം, പിന്നെ പണംവാങ്ങിയ പെയ്ഡ്സ്ഥാനാര്‍ത്ഥിത്വം. ഇപ്രകാരംതികച്ചും നീതിക്കു നിരക്കാത്തതും അശാസ്ത്രീയവുമായസ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങള്‍ നടത്തുന്ന എതു മുന്നണിയായാലും അപല—നീയമാണ്. ഇത്തരംസ്ഥാനാര്‍ത്ഥികളെതെരഞ്ഞുപിടിച്ച്മുന്നണി നോക്കാതെതന്നെ തോല്‍പ്പിക്കുകയാണ്‌വേണ്ടത്. തുടര്‍ച്ചയായിമല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍എത്ര വമ്പനായാലുംതോര്‍പ്പിച്ചാല്‍ മാത്രമെഇപ്പോഴത്തെ ജനാധിപത്യത്തിന്റെഅലകും പിടിയുംശൈലിയും മാറ്റാന്‍ സാധിക്കുകയുള്ളൂ. പരിചയം, എക്‌സ്പീരിയന്‍സ് എന്നൊക്കെ മുടന്തന്‍ ന്യായങ്ങള്‍ തട്ടിമൂളിച്ച് അധികാരകസേരകള്‍ ചന്തിയില്‍സ്ഥിരമായി ഗ്ലൂ അടിച്ച്ഒട്ടിച്ച്‌കൊണ്ടു നടക്കുന്ന കടല്‍കിഴവന്മാരെതൂത്തെറിയാന്‍ സമയമായി. എല്ലാ പാര്‍ട്ടിയിലും മുന്നണിയിലുംമെല്ലെ പോക്കിനും, അഴിമതിക്കുംദുര്‍ഭരണത്തിനും ചൂട്ടു പിടിച്ചുകൊടുത്തിരിക്കുന്നവരുണ്ട്. അവര്‍ക്കെതിരെശബ്ദിക്കാന്‍, അച്ചടക്കത്തിന്റെ പേരില്‍യൂത്തുകള്‍, വനിതകള്‍ അടക്കം പലര്‍ക്കും ഭയമാണ്. കാരണം അച്ചടക്ക ലംഘനവും ഭാവിയില്‍ എന്തെങ്കിലുംലഭ്യമാകേണ്ട അവസരങ്ങളുംപോയ്‌പോകുമോ, നഷ്ടമാകുമോ എന്ന ഭയത്തില്‍അവര്‍ ആശയാഭിലാഷങ്ങള്‍ അടക്കിമുറുമുറുത്ത്കഴിയുകയാണ്. ഇപ്രകാരം അവസരം നഷ്ടമാക്കികൊണ്ടിരിക്കുന്ന, കഴിവുള്ളസത്യസന്ധരായ പ്രാപ്തരായ എത്രയോയുവാക്കളുംയുവതികളും ഈ രംഗത്തുണ്ടെന്നുള്ളസത്യംവിസ്മരിക്കരുത്. ചുരുക്കംചിലസന്ദര്‍ഭങ്ങളില്‍മാത്രംവിമതരും അപരന്മാരുമായിഅവര്‍രംഗത്തു വരുന്നുണ്ട്. കളങ്കിതരുംകുറ്റാരോപിതരുംതെരഞ്ഞെടുപ്പില്‍മല്‍സരിക്കാതിരിക്കുന്നതാണ് നല്ലത്. ആര്‍ക്കുംആരുടെമേലുംകുറ്റങ്ങള്‍ എപ്പോള്‍വേണമെങ്കിലുംആരോപിക്കാമല്ലൊ എന്ന കാര്യംതത്വത്തില്‍അംഗീകരിക്കുന്നു. പക്ഷെ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടു നില്‍ക്കുന്നവര്‍ അധിക പക്ഷവുംസ്ഥാനമാനങ്ങള്‍ രാജിവെച്ച പാരമ്പര്യവും തെരഞ്ഞെടുപ്പില്‍സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന്മാറി നില്‍ക്കുന്ന പാരമ്പര്യവുമാണിവിടെ കണ്ടിട്ടുള്ളത്. കുറ്റാരോപണങ്ങളേയും അന്വേഷണങ്ങളേയും നേരിടാന്‍ തയ്യാറാണെന്നു നാഴികക്കു നാല്‍പ്പതുവട്ടംഉരുവിടുന്ന അഴിമതിക്കാരായ മന്ത്രിമാരുംഉദ്യോഗസ്ഥന്മാരുംഅതിനെ എല്ലാ തന്ത്രങ്ങളുംകുതന്ത്രങ്ങളും ഉപയോഗിച്ച് തടയുകയോതോല്‍പ്പിക്കുകയോആണ്‌ചെയ്തു വരുന്നത്. അവരുടെതന്നെ കീഴുദ്യോഗസ്ഥരാകും തങ്ങളുടെബോസുകള്‍ക്കെതിരെ അന്വേഷണം നടത്തുക. അതിനാല്‍ അവരുടെബോസുകള്‍ക്കനുകൂലമായിതന്നെ നടപടികള്‍ ആക്കിതീര്‍ക്കാനോ വിധി എഴുതാനോ അവര്‍ ബാധ്യസ്ഥരാകുന്നു. മറിച്ച് അനീതിയും, അഴിമതിയുംചെയ്തബോസിനെതിരെ എന്തെങ്കിലുംസത്യങ്ങള്‍ കണ്ടുപിടിച്ചാല്‍അവര്‍ക്കു ശിക്ഷയായിസ്ഥാന ചലനമൊ, സ്ഥലംമാറ്റമൊമറ്റെന്തെങ്കിലുമൊആകും ഫലം. പിന്നെ അധികാരസ്ഥാനങ്ങളില്‍ നിന്ന്മാറി നില്‍ക്കാനൊ, സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് അന്വേഷിക്കാനൊ അവര്‍തയ്യാറായിരിക്കില്ല.

 

അധികാരവും ജനസ്വാധീനവുംഅഴിമതി പണക്കൊഴുപ്പുമുള്ളഇക്കൂട്ടരെജുഡീഷ്യറിയുംമീഡിയാക്കാരുപോലും ഭയപ്പെടുന്നു. ഇവരുടെ ശിക്ഷകളും നശീകരണവൈരാഗ്യ ബുദ്ധികളുംന്യായമായആരോപണം ഉന്നയിച്ചവരെതന്നെ കക്ഷിമാറാന്‍, ആരോപണങ്ങള്‍ തേച്ചുമാച്ചു കളയാന്‍ തന്നെ കാരണമായേക്കാം. ആരോപണ വിധേയരെഅല്ലെങ്കില്‍ പൂര്‍ണ്ണമായുംകുറ്റങ്ങള്‍ തെളിയിക്കപ്പെട്ട ചില ക്രിമിനല്‍ മന്ത്രിമാര്‍ക്കുംഓശാന പാടുവാനും അവരെരാജാവിനെ പോലെ നാടുനീളെകൊട്ടുംകുരവയുമിട്ട്‌വിജയഭേരിയോടെഎഴുന്നള്ളിക്കാനും ഇവിടെ ധാരാളംആളുകളുണ്ട്. ആളുംഅര്‍ത്ഥവുംസ്വാധീനവുമുള്ളഎതുരാഷ്ട്രീയ കോമരങ്ങള്‍ എത്ര അഴിമതിയുടെ മലമൂത്രവിസര്‍ജനം നടത്തിയാലുംഅവരെതോളിലേറ്റാനിവിടെആളുകളുണ്ട്. ഇത്തരം നാറ്റക്കേസുകളെഅവര്‍ അവരുടെ നാസാരന്ധ്രങ്ങളിലെസുഗന്ധകേസുകളാക്കി നാടുനീളെഗംഭീരസ്വീകരണം നല്‍കിഎഴുന്നള്ളിച്ച് ജനങ്ങളെ കൊഞ്ഞനം കാണിക്കുന്നു. ഈ ലേഖകന്‍ ഒരു പാര്‍ട്ടിയുടെയും മുന്നണികളുടെയും പ്രത്യേകമായവക്താവല്ല. സാധാരണക്കാരായ ജനപക്ഷത്തിന്റെ ഒരു സാധാരണ അനുഭാവി മാത്രം. ആ നിലയില്‍ചിന്തിക്കുമ്പോള്‍മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കംചിലര്‍സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ഇക്കുറികാണിച്ച പിടിവാശിതികച്ചും ജനവിരുദ്ധവും ബാലിശവുംഅസ്ഥാനത്തുമായിരുന്നുഎന്ന്‌സ്വതന്ത്ര നിരീക്ഷകര്‍ കരുതുന്നു. അര്‍ഹരായ പലരേയുംമാറ്റിനിര്‍ത്തിക്കൊണ്ട് പലവട്ടംമല്‍സരിക്കാനും ജയിക്കാനും അവസരംകൊടുത്ത തെളിയിക്കപ്പെടാന്‍ അധികം പ്രയാസപ്പെടേണ്ടതല്ലാത്ത കുറ്റാരോപിതരായ മന്ത്രിമാരടക്കംചിലരെമാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രസിഡന്റുംഹൈക്കമാന്റുംആവശ്യപ്പെട്ടിട്ടും വഴങ്ങാതെദുര്‍വാശി പിടിച്ച് അവരില്ലെങ്കില്‍താനും മല്‍സരരംഗത്തുണ്ടാവില്ലായെന്ന് ഭീഷണിയോടെവെല്ലുവിളിച്ചത്ഒട്ടുംശരിയായില്ല. ദുര്‍ബലമായഹൈക്കമാന്റ് അധികവും ആ ഭീഷണിക്കു വഴങ്ങിക്കൊടുത്തത്തീര്‍ച്ചയായുംവരുംതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഒരു പ്രതീക്ഷകള്‍ക്കു അല്‍പ്പംമങ്ങലേല്‍ക്കാന്‍ കാരണമായേക്കാം. താന്‍ മല്‍സരിക്കുന്നില്ലെങ്കില്‍വേണ്ടാ… താന്‍ പലവട്ടംമല്‍സരിച്ചതല്ലെ… അവിടേയുംകൂടെമറ്റൊരാള്‍ക്ക് അവസരംകൊടുക്കാംഎന്നുതീര്‍പ്പുകല്‍പ്പിക്കാനുള്ളഗട്ട്‌സുംചങ്കുറപ്പും ആ ഹൈക്കമാന്റിനും ഇല്ലാതെ പോയി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍മുഖ്യമായ 3 മുന്നണികളിലും അപാകതകളുണ്ടെങ്കിലും യു.ഡി.എഫില്‍അത്കൂടുതല്‍ പ്രകടമായതിനാല്‍ചൂണ്ടിക്കാണിച്ചുഎന്നു മാത്രം.

 

മുഖൃമൂന്നു മുന്നണികളുടേയുംസമീപകാലത്തെ പ്രവര്‍ത്തനവുംവാഗ്ദാനങ്ങളും മാനിഫെസ്റ്റോകളും പരിശോധിച്ചാല്‍അതില്‍വലിയവ്യത്യാസമില്ല. എല്ലാവരുംവികസനവുംഅഴിമതിരഹിത പ്രവര്‍ത്തനവുംവാഗ്ദാനം ചെയ്യുന്നു. ജനങ്ങളുടെ കണ്‍മുമ്പില്‍ തന്നെ ഇത്രയധികംഅഴിമതിയും നീതിനിഷേധവുംവികസന വിഷയത്തില്‍മെല്ലെപോക്കു—കളും, വികലമായമദ്യനയവും, പ്രകൃതിസംരക്ഷണ നിയമങ്ങളുംകാറ്റില്‍ പറത്തിക്കൊണ്ടിരിക്കുന്ന എല്‍.ഡി.എഫിനെ ജയിപ്പിച്ച്എങ്ങിനെ ഭരണതുടര്‍ച്ച നല്‍കാനാകും? ഇപ്പോഴത്തെ ഭരണത്തേക്കാള്‍കൂടുതലായിദുര്‍ഭരണം നടത്താനായിഅവര്‍ക്കുകൊടുക്കുന്ന ഒരു മാന്‍ഡേറ്റായിരിക്കുമല്ലൊഅത്. അതല്ലാ യു.ഡി.എഫിനെയൊ, അതുമല്ലെങ്കില്‍ എന്‍.ഡി.എ.യെയൊ ജയിപ്പിച്ചുവിട്ടാല്‍ പോസിറ്റീവായമാറ്റംസംജാതമാകുമോ എന്ന കാര്യത്തില്‍വഞ്ചിതരായവോട്ടറന്മാര്‍ഏറെസംശയാലുക്കളുമാണ്. ജനങ്ങളെ പമ്പരവിഡ്ഢികളാക്കാന്‍ ഈ മൂന്നു മുന്നണികളും തമ്മില്‍ അവിടെ പല ഇടങ്ങളിലുംമൊത്തമായിട്ടുംചില്ലറയായിട്ടുംചില അവിശുദ്ധ ബന്ധങ്ങളും ഉണ്ടെന്നറിയാം. അതിന് ഉത്തമഉദാഹരണങ്ങളാണ്ഓരോ മുന്നണിക്കാരും അവരവരുടെപ്രബല നേതാക്കന്മാര്‍ക്കുംസ്ഥാനാര്‍ത്ഥികള്‍ക്കുംഎതിരെദുര്‍ബലഎതിര്‍സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്.

 

ജനപക്ഷത്തുനിന്ന്ചിന്തിക്കുമ്പോള്‍ പലവട്ടംമല്‍സരിച്ച കടല്‍ കിഴവന്മാരേയുംകെളവികളേയുംഅവര്‍ എത്ര വമ്പന്മാരായാലും പാര്‍ട്ടിമുന്നണിഭേദമന്യെ തോല്‍പ്പിക്കുകയാണ്‌വേണ്ടത്. അതുസാധിക്കുകയില്ലെന്നുംഅറിയാം. അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനും മറ്റുമുള്ള ഒരു ടൈംലിമിറ്റ് ജനങ്ങള്‍ വോട്ടിംഗ്‌രീതിയിലൂടെഎങ്കിലുംമാറ്റിയെടുക്കണം. അതായത്അവരെ ബാലറ്റിലൂടെതോല്‍പ്പിക്കണംഎന്നുസാരം. താന്‍ അന്‍പത്‌കൊല്ലംഅവിടെസാമാജികനായിരുന്നു എന്നതൊക്കെ ഇവര്‍ഒരഭിമാനമായി പറയാന്‍ അനുവദിക്കരുത്. അതൊക്കെ അഭിമാനമല്ലമറിച്ച്ഒരപരാധവും നാണക്കേടും, അവര്‍ അവരേക്കാള്‍സമര്‍ത്ഥരായവര്‍ക്ക്‌വഴിമുടക്കികളാണെന്നുംകരുതണം. ഇപ്രകാരം നീണ്ട കാലം ഒരു മണ്ഡലം കുത്തകയാക്കിവെക്കുന്നവര്‍ ഒരുമാതിരി പഴയകാല നാട്ടുരാജാക്കന്മാരെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അവരവിടെഅഴിമതിയുംസ്വജനപക്ഷപാതവും നടപ്പാക്കി ജനാധിപത്യമാണ്കശാപ്പുചെയ്തുകൊണ്ടിരിക്കുന്നത്. ഈ ലേഖകന്റെ ഇത്തരത്തിലുള്ളവാദങ്ങള്‍ക്ക് ധാരാളംമറുന്യാ—യങ്ങളും ഉന്നയിച്ചേക്കാം. വിസ്താര ഭയത്തില്‍അതെല്ലാംകൂടുതലായിഇവിടെവിശദീകരിക്കുന്നില്ല.

 

അഴിമതികള്‍ക്കും, അക്രമങ്ങള്‍ക്കുംമതതീവ്രവാദത്തിനു കൂട്ടുനില്‍ക്കുകയും ഇന്ത്യന്‍ ജനതയെതന്നെ തമ്മിലടിപ്പിക്കുകയും, രാജ്യത്ത് എമ്പാടും അരക്ഷിതാവസ്ഥസൃഷ്ടിക്കുകയുംചെയ്തുകൊണ്ടിരിക്കുന്ന അതിപ്രാകൃതമായ ബി.ജെ.പി നേതൃത്വംകൊടുക്കുന്ന എന്‍.ഡി.എ.ക്ക് ജനപക്ഷത്തു നിന്ന്ചിന്തിക്കുന്നവര്‍ക്ക്ഒരിക്കലും പിന്‍തുണ കൊടുക്കാന്‍ സാധ്യമല്ല. മതവിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയുംവിഷവിത്തുകള്‍ വിതറിഒരാവേശത്തിന്റെ പേരില്‍അവര്‍ഇന്ത്യയിലെകേന്ദ്രഭരണംതട്ടിയെടുത്തുഎന്നതുശരി. പണവുംസുന്ദരമോഹന വാഗ്ദാനങ്ങളും പദവികളും നല്‍കി ബി.ജെ.പി മറ്റുഘടകകക്ഷി ജനപ്രതിനിധികളെവിലയ്‌ക്കെടുക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളുംമെഷിനറികളും തങ്ങളുടെസ്വാധീന വലയത്തിലാക്കിയുംഎതിര്‍കക്ഷികളെവിവിധ അന്വേഷണ ഏജന്‍സികള്‍ വഴിവേട്ടയാടി, എതിര്‍ക്കുന്നവരെദേശദ്രോഹികളായിചിത്രീകരിച്ചും മാധ്യമസ്വാതന്ത്ര്യംതച്ചുടച്ചും ബി.ജെ.പി നിര്‍ബാധം നിര്‍ഭയം ജനാധിപത്യത്തിന്റെകടയ്ക്കല്‍കത്തി വച്ച്ഇവിടെ ഫാസിസ്റ്റു ഭരണം നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

 

ഇടതു കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫിന്റെ ട്രാക്ക്‌റിക്കാര്‍ഡും, അവരുടെചിലഗുണ്ടായിസ പ്രവര്‍ത്തനങ്ങളും, തത്വസംഹിതകളും അത്രക്കുസ്വീകാര്യമല്ലെങ്കില്‍കൂടിസ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുംമറ്റും യു.ഡി.എഫിനെ അപേക്ഷിച്ച്ഒത്തിരി നീതിയും സമതുലിതാവസ്ഥയുംകാണിച്ചിട്ടുണ്ട്. എന്നാല്‍സമീപ കാലത്തുകേരളം കണ്ടഅഴിമതിയില്‍മുങ്ങിയദുര്‍ഭരണംനടത്തികൊണ്ടിരിക്കുന്നതുംഎല്‍ഡിഎഫുതന്നെ.ആംആദ്മി പാര്‍ട്ടി, ട്വന്റി-ട്വന്റി പാര്‍ട്ടിതുടങ്ങിയ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ആകമാനം ശക്തിആര്‍ജിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ജനങ്ങള്‍ക്ക് ഒരു നേട്ടമാകുമായിരുന്നു. എന്നാല്‍അത്തരം പാര്‍ട്ടികള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.ഡി.എഫ് ക്യാമ്പിലെ വോട്ടുകള്‍ കുറയ്ക്കാനെ സാധ്യതയുള്ളൂവെന്ന് നിരീക്ഷിക്കപ്പെടുന്നു.

 

അമേരിക്കന്‍ മലയാളിയുടെകേരളരാഷ്ട്രീയത്തെപ്പറ്റിചിന്തിക്കുമ്പോള്‍ അധികവും യു.ഡി.എഫ് അനുഭാവികളാണ്. കാരണം യു.എസിലെകുടിയേറ്റ മലയാളികളില്‍അധികവുംകേരളത്തിലെ യു.ഡി.എഫ്ശക്തികേന്ദ്രങ്ങളായ മധ്യകേരളത്തില്‍ നിന്നു വന്നവരാണ്. ആ പാരമ്പര്യം പേറുന്നവരാണ്. അവര്‍ക്ക്പഴയകാല യു.ഡി.എഫ് ഭരണത്തിലെ അപാകതകള്‍ പ്രശ്‌നമല്ല. അവര്‍ നാട്ടിലെ ഭരണത്തിന്റെവസ്തുതകളോ, ജനവികാരങ്ങളോഅറിയാതെ, മനസ്സിലാക്കാതെഎന്തുവന്നാലും യു.ഡി.എഫിനേയുംഅതിലെ നേതാക്കളെയുംകണ്ണുമടച്ച് പിന്‍തുണക്കും. അവരുടെ അന്ധമായആ പിന്‍തുണയും യു.ഡി.എഫ്‌വോട്ടു ബാങ്കില്‍വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ല. വളരെചുരുക്കംചിലര്‍ മാത്രം നാട്ടില്‍ പോയിവോട്ടുചെയ്യും. ചുരുക്കംചിലര്‍ യു.ഡി.എഫ് പ്രചാരണത്തിനായി നാട്ടിലെത്തും. ചിലര്‍ യു.ഡി.എഫിന് വോട്ടു ചെയ്യാന്‍ നാട്ടിലെചിലരെ ഒക്കെ വിളിച്ചു പറയുന്നു അത്ര മാത്രം. പിന്നെ ഇവിടേയുംകുറച്ചു പേര്‍ക്ക് നേതാവാകാനും ആളുകളിക്കാനും ഒരു ഫാഷന്‍ അല്ലെങ്കില്‍ ഒരു ആവേശവുംഎന്ന നിലയില്‍ഓവര്‍സീസ് ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌കോണ്‍ഗ്രസ് എന്ന പേര് തിരിച്ചിട്ടുംമറിച്ചിട്ടുംകേരളാകോണ്‍ഗ്രസ്‌ചേര്‍ത്തും പിളര്‍ന്നുംവളര്‍ന്നുംതളര്‍ന്നുംഉരുവായചിലസംഘങ്ങള്‍ ഇക്കൂട്ടത്തില്‍കാണാം. അവരുടെഇവിടത്തെ ഉത്തരവാദിത്വം നാട്ടില്‍ നിന്ന് പാര്‍ട്ടിയുടെചോട്ടാ-ബഡാ മേലധ്യക്ഷന്മാര്‍ എത്തുമ്പോള്‍ അവരെഎയര്‍പോര്‍ട്ടില്‍ പോയി പൊക്കിക്കൊണ്ടുവരിക, കൂടെനിന്നുഫോട്ടോഎടുക്കുക, ഉശിരന്‍ സ്വീകരണങ്ങള്‍ ഒരുക്കുക, പൊന്നാടഇടുക, ഒപ്പംഒത്താല്‍ പൊന്നാട നേടുക എന്നതൊക്കെയാണ്. പിന്നെ നാട്ടില്‍ ഇമ്മിണി വല്യ ആള്‍ ഇഹലോകവാസംവെടിഞ്ഞാല്‍ഞെട്ടുക,ഞെട്ടിതെറിക്കുക, കണ്ണുനീര്‍വാര്‍ക്കുക, ജനമധ്യത്തില്‍വാവിട്ടു പൊട്ടിക്കരയുകചിലര്‍ക്കു നാക്കുകൊണ്ട് പിന്‍തുണക്കുക എന്നതൊക്കെയാണ്.

 

ഈ ഓവര്‍സീസ് പാര്‍ട്ടിക്കാരോട് ഈ ലേഖകന് വിനീതമായഒരപേക്ഷയുണ്ട്. അതായത് നിങ്ങളുടെ നാട്ടിലെ പാര്‍ട്ടിക്കാരോട് പാര്‍ട്ടി നേതാക്കളോട് ധൈര്യമായി പറയാംഅഴിമതി ഉപേക്ഷിക്കാന്‍, സംശുദ്ധ ഭരണംകാഴ്ചവെക്കാന്‍, അര്‍ഹരായവര്‍ക്കുസീറ്റു നല്‍കാന്‍, പലവട്ടംമല്‍സരിച്ചവര്‍ഒന്നുമാറിനില്‍ക്കാന്‍….. ഒക്കെ നിങ്ങള്‍ക്കു പറയാം. കാരണം നാട്ടിലെ നേതാക്കളെ നിങ്ങള്‍ഇവിടെ ഭയപ്പെടേണ്ടതില്ല. നിങ്ങള്‍ഇവിടെ യു.എസിലല്ലെവസിക്കുന്നത്. നിങ്ങളുടെസത്യസന്ധമായ ധീരമായ നിര്‍ദ്ദേശങ്ങള്‍ക്ക്അവിടെ പാര്‍ട്ടിഎന്ത് അച്ചടക്കനടപടി നിങ്ങള്‍ക്കെതിരെഎടുക്കാനാണ്? അഥവാ അച്ചടക്ക നടപടിഎടുക്കാന്‍ തുനിഞ്ഞാല്‍ ആ സിനിമാക്കാരന്റെസിനിമാഡയലോഗു പോലെ നിങ്ങള്‍ക്കുംകാച്ചിവിടാം…. ഫാ…. പുല്ലെ…. എന്നോ മറ്റോ. ഇവിടെജീവിക്കുന്ന നിങ്ങള്‍ക്കെതിരെ പാര്‍ട്ടിയുടെ ഒരു ഗുണ്ടാപടയേയും നിങ്ങള്‍ക്കെതിരെ ഇളക്കിവിടാന്‍ സാധ്യമല്ലാ. പിന്നെ നിങ്ങളാരുംഅവിടെ പാര്‍ട്ടിയുടെസ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്നുമില്ല. അഥവാസ്ഥാനാര്‍ത്ഥികുപ്പായംതയ്പ്പിച്ചിട്ടു അവിടെചെന്നാലും ഫലമില്ല. ഒരു തരം മരമാക്രി ശബ്ദം പോലെതറാം.. തറാം..എന്നു പറഞ്ഞ് പാര്‍ട്ടിക്കാര്‍ നിങ്ങളുടെ പണവുംമാക്‌സിമംഅടിച്ചുമാറ്റി നിങ്ങളുടെഅടിവസ്ത്രം പോലുംഉരിഞ്ഞെടുത്ത്‌ലേലംവിളിക്കും. അതിനാല്‍എന്റെസുഹൃത്തുക്കളായഓവര്‍സീസ് പാര്‍ട്ടി നേതാക്കളെ നാട്ടിലെ പാര്‍ട്ടി നേതാക്കള്‍ക്ക്‌വലിയസ്വീകരണത്തിനു പകരംഅഴിമതിരഹിതമായി ഭരിക്കേണ്ടതെങ്ങനെയെന്ന സല്‍ബുദ്ധി ഓതിക്കൊടുക്കുക. പിന്നെ പ്രവാസികളുടെ നാനാവിധ ന്യായമായ അവകാശങ്ങളുംസംരക്ഷിക്കാന്‍ പറയുക.

 

എല്‍.ഡി.എഫിനും കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കുംഇവിടെ യു.എസിലുംകുറച്ച് അനുഭാവികളുണ്ട്. യു.എസ്. ഗവണ്മെന്റിനെ ഭയന്നോ പഴയറഷ്യ ശീതയുദ്ധ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പേരു ഭയന്നോമറ്റോആകണംഓവര്‍സീസ്‌കേരളാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ഇവിടെഅവര്‍ പാര്‍ട്ടി ഉണ്ടാക്കാത്തത്. എന്നാല്‍ ബി.ജെ.പിയുംമോദിയുംഇന്ത്യ ഭരണം പിടിച്ചടക്കിയതോടെ ആ ധൈര്യവുംതിണ്ണമിടുക്കുംമുതലാക്കിഇവിടെ യു.എസിലുംചിലര്‍ഓവര്‍സീസ്‌കേരളാ ബി.ജെ.പി ഉണ്ടാക്കി വാലാട്ടാന്‍ തുടങ്ങിയിട്ടുണ്ട്. കേരളാ ഇലക്ഷനിലും അവരുടെസ്വാധീനം സീറൊആയിരിക്കും. അവരുടെമുഖ്യതൊഴിലും അജണ്ടയും ബി.ജെ.പി. നേതാക്കളെഎയര്‍പോര്‍ട്ടില്‍ പോയി പിക്കുചെയ്യുക, പെട്ടി ചുമക്കുക, ഫോട്ടോഎടുക്കുക, ഞെട്ടുക, കരയുക, അഭിനയിക്കുക, താമരചിഹ്നംകുത്തുക എന്നതൊക്കെ തന്നെ. പക്ഷെ അമേരിക്കയില്‍ പൂര്‍ണ്ണ മതസ്വാതന്ത്ര്യം അനുഭവിക്കുന്ന എന്റെ ബി.ജെ.പി. സുഹൃത്തുക്കളെ നിങ്ങള്‍ നാട്ടിലെ നിങ്ങളുടെ ബി.ജെ.പി. നേതാക്കളോടുംസുഹൃത്തുക്കളോടും പറയുകമതതീവ്രവാദം ഉപേക്ഷിക്കാന്‍… സെക്കുലറിസംമുറുകെ പിടിക്കാന്‍… അപ്രകാരം ബി.ജെ.പിയുടെചിന്തയിലും പ്രവര്‍ത്തിയിലും ഒരു നവപരിവര്‍ത്തനമുണ്ടായാല്‍കേരളത്തിലും നിഷ്പ്രയാസംധാരാളംഅക്കൗണ്ട്തുറന്ന്‌കേരളത്തെ മാറിമാറി ഭരിക്കുന്ന യു.ഡി.എഫിനേയും എല്‍.ഡി.എഫിനേയും ഒരു പാഠം പഠിപ്പിക്കാം. മുന്‍സൂചിപ്പിച്ച ആ രണ്ട് എഫിനേയുംവെറുംഎഫ്ആക്കിതോല്‍പ്പിച്ച്മൂലക്കിരുത്താം. ഓവര്‍സീസ്‌കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകേരാടു മാത്രമല്ലഎല്ലാതരത്തിലുള്ള മുന്നണി, കൂറുമുന്നണി പോഷകഓവര്‍സീസ് പാര്‍ട്ടിക്കാരോടും ഈ ലേഖകനു ഇതേ പറയാനുള്ളൂ.

 

ഇപ്പോള്‍ എല്‍.ഡി.എഫുംവികസനമില്ലാത്ത അഴിമതിയില്‍മുങ്ങികുളിക്കുന്ന ഭരണമാണ്കാഴ്ചവെക്കുന്നതെങ്കില്‍,അതുബോധ്യമായെങ്കില്‍,ജനപക്ഷത്ത് ഉറച്ചു നിന്നുകൊണ്ട്‌വീണ്ടും ഒരു എല്‍.ഡി.എഫ് ഭരണംവരാതിരിക്കാനായി യു.ഡി.എഫിനെ, പിന്‍തുണക്കണം. കാലോചിതമായമുട്ടുംതട്ടുംതലോടലുംഏതു പാര്‍ട്ടിക്കും അനിവാര്യമാണ്. ഒരേ മുന്നണിയെതന്നെ സ്ഥിരമായിജയിപ്പിച്ചുവിടുന്നത് ജനാധിപത്യമല്ല. കാരണംഅവര്‍ഏകാധിപതികളായി ജനങ്ങളുടെമേല്‍ ആധിപത്യംസ്ഥാപിക്കും എന്നതുതന്നെ. ജനാധിപത്യത്തില്‍ ജനങ്ങളാണ് അധിപന്മാര്‍. ആ അധിപന്മാര്‍തെരഞ്ഞെടുത്തുവിടുന്ന സെര്‍വെന്റ്‌സ് അവരുടെതൊഴിലാളികള്‍ മാത്രമാണ് ഈ എം.പിമാരുംഎം.എല്‍.എമാരും മന്ത്രിമാരും ഒക്കെ, എന്ന ചിന്തയോടെവേണംവോട്ടറന്മാര്‍ സമ്മതിദാനം പ്രയോഗിക്കാന്‍. അതുപോലെവിജയികളായി പുറത്തു വരുന്ന ജനപ്രതിനിധികളുംആദ്യവസാനം തങ്ങള്‍ക്ക്‌തൊഴിലുംവേതനവുംതരുന്ന, തന്നുകൊണ്ടിരിക്കുന്ന വോട്ടറന്മാരോടാണ്ആഭിമുഖ്യം പുലര്‍ത്തേണ്ടതും. എന്നാല്‍തങ്ങള്‍ക്ക് നോമിനേഷന്‍ തന്ന പാര്‍ട്ടിയോടാണ് ജനപ്രതിനിധികള്‍ കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നത് എന്ന വസ്തുത നമ്മുടെ പാര്‍ലിമെന്ററിസിസ്റ്റത്തിലെ ഒരു വലിയ അപാകത തന്നെയാണ്. ജനങ്ങളെ സേവിക്കാത്ത, ജനപ്രതിനിധികളെ ജനങ്ങള്‍ തന്നെ തിരിച്ചുവിളിക്കാനൊ ഫയര്‍ചെയ്യാനൊ ഉള്ള ഒരു വ്യവസ്ഥ നമ്മുടെ പാര്‍ലമെന്ററി ഇലക്ഷന്‍ സിസ്റ്റത്തില്‍ഇല്ലാതെ പോയി. അതിനാല്‍ 5 വര്‍ഷംകൂടി വരുന്ന ഈ തെരഞ്ഞെടുപ്പുകളിലെങ്കിലുംസ്വന്തം പാര്‍ട്ടിയോടും, സ്വന്തം പോക്കറ്റുവികസനത്തിനുമായി പ്രവര്‍ത്തിക്കുന്നവരേയും, തെരഞ്ഞുപിടിച്ച്അവര്‍ എത്ര വമ്പന്മാരായാലുംതോല്‍പ്പിക്കുക. യഥാ പ്രജ തഥാരാജഎന്നു പറയാറുണ്ടല്ലൊ. അതാ—യത്ഓരോ ജനതയുംഅര്‍ഹിക്കുന്ന പോലെഅവര്‍ക്കു ഭരണം,ഭരണകര്‍ത്താക്കള്‍ലഭിക്കും. പ്രധാന മാധ്യമങ്ങളില്‍ പുറത്തുവിടുന്ന സര്‍വ്വേ ഫലങ്ങളില്‍വലിയയാഥാര്‍ത്ഥ്യമുണ്ടെന്ന് ഈ ലേഖകന്‍ കരുതുന്നില്ല. അതിലുംകൂടുതല്‍ വിശ്വസനീയം സാധാരണക്കാര്‍സോഷ്യല്‍മീഡിയയിലൂടെ പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുംആണെന്നുതോന്നുന്നു. നല്ല ഭരണം, നല്ല ജനപ്രതിനിധികള്‍ വരണമെങ്കില്‍എല്ലാതാല്‍ക്കാലികആവേശങ്ങളും സമ്മര്‍ദ്ദങ്ങളുംഒഴിവാക്കിസത്യസന്ധമായിവോട്ട്‌രേഖപ്പെടുത്തുക. മെയ്2-ാംതീയതി തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അതു ജനപക്ഷത്തായിരിക്കട്ടെ എന്ന ആശംസയോടെ ഈ ലേഖനം അവസാനിപ്പിക്കുന്നു.

Share This:

Comments

comments