ജോണ്സണ് ചെറിയാന്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാല്‍കെ പുരസ്കാരo രജനീകാന്തിന്.അന്‍പത്തൊന്നാമത് ദാദാ സാഹെബ് ഫാല്‍കെ പുരസ്കാരത്തിനാണ് അദ്ദേഹം അര്‍ഹനായത്.ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്കാരo 1996ല്‍ ശിവജി ഗണേശനു ശേഷം ആദ്യമായി അര്‍ഹനാകുന്ന ദക്ഷിണേന്ത്യന്‍ നടനാണ് രജനീകാന്ത്.കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍, ആശാ ഭോസ്ലെ, ശങ്കര്‍ മഹാദേവന് തുടങ്ങിയവരായിരുന്നു ജൂറി അംഗങ്ങള്‍.