ബരാക് ഒബാമയുടെ മുത്തശ്ശി സാറ അന്തരിച്ചു.

0
383

ജോയിച്ചൻ പുതുക്കുളം.

നൈറോബി: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ മുത്തശ്ശി സാറ ഒബാമ അന്തരിച്ചു. 99 വയസ്സായിരുന്നു. കെനിയയിലെ പടിഞ്ഞാറന്‍ നഗരമായ കിസുമുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. അനാഥര്‍ക്കും പെണ്‍കുട്ടികള്‍ക്കുംവേണ്ടിയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സാറ.

 

ബറാക് ഒബാമയുടെ മുത്തച്ഛന്‍െറ രണ്ടാം ഭാര്യയായിരുന്നു. തങ്ങള്‍ മാമാ സാറ എന്ന് വിളിക്കുന്ന മുത്തശ്ശി മരിച്ച വിവരം ഒബാമ ട്വിറ്ററില്‍ പങ്കുവെച്ചു.

Share This:

Comments

comments