ജയരാജ് നാരായണന്റെ നിര്യാണത്തില്‍ നായര്‍ അസോസിയേഷന്‍ അനുശോചിച്ചു.

0
363

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ: ഗായകനും, സംഗീതാധ്യാപകനുമായിരുന്ന ജയരാജ് നാരായണന്റെ അകാല നിര്യാണത്തില്‍ നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ അനുശോചനം അറിയിച്ചു.

 

സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കയിലുടനീളം സംഗീത കച്ചേരികളും, അയ്യപ്പ ഭജനകളും നടത്തിയിട്ടുണ്ട്. അനുഗ്രഹീതനായ ഒരു കലാകാരനായിരുന്നു ജയരാജ്. ഡസ്‌പ്ലെയിന്‍സില്‍ സ്ഥിരതാമസമായിരുന്ന ജയരാജിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

 

അനുഗ്രഹീതനായ ഈ കലാകാരന്റെ വേര്‍പാട് സംഘടനയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്ന് പ്രസിഡന്റ് ടി.എന്‍.എസ് കുറുപ്പ് അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.
സതീശന്‍ നായര്‍ അറിയിച്ചതാണിത്.

Share This:

Comments

comments