മലപ്പുറം മണ്ഡലത്തിലെ ആരോഗ്യകേന്ദ്രങ്ങൾക്ക് മുഖ്യപരിഗണന നൽകും:ഇ. സി ആയിഷ.

0
309
dir="auto">ടി. അഫ്‌സൽ.
മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ ആരോഗ്യകേന്ദ്രങ്ങൾക്ക് മുഖ്യപരിഗണന നൽകുമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സ്ഥാനാർഥി ഇ. സി. ആയിഷ. മണ്ഡലം പര്യടനത്തിനിടെ പൂക്കോട്ടൂർ ഹെൽത്ത് സെൻ്റർ സന്ദർശി ക്കുകയായിരുന്നു അവർ.
പൂക്കോട്ടൂർ ആരോഗ്യ കേന്ദ്രം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാക്കി ഉയർത്തിയ പ്രഖ്യാപനവും, നെയിംബോർഡ് മാറ്റലും അല്ലാതെ മറ്റൊരു ഗുണപരമായ മാറ്റവും അവിടെ സംഭവിച്ചിട്ടില്ല എന്ന് അവർ ആരോപിച്ചു. പുതിയ നിയമനങ്ങളോ ഡിപ്പാർട്ട്മെന്റുകളോ പ്രഖ്യാപനത്തിന് ശേഷവും വന്നിട്ടില്ല. മലപ്പുറത്തോടുള്ള അധികാരികളുടെ അവഗണനയുടെ നേർസാക്ഷ്യമാണ് ഈ ആരോഗ്യ കേന്ദ്രം എന്നും അവർ കൂട്ടിച്ചേർത്തു. സ്ഥാനാർഥി അധികൃതരെ നേരിട്ട് കണ്ട് നിർദ്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.
വെൽഫെയർ പാർട്ടി പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് മഹ്ബൂബ്, ജസീം സയ്യാഫ്, ഖൈറുന്നീസ, സാബിറ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

Share This:

Comments

comments