സർക്കാസ് സിർക 2020’ൻ്റെ ടീസർ വീഡിയോ പുറത്ത്; പുറത്തിറക്കിയത് മിഥുൻ രമേശിൻ്റെ ഫേസ്ബുക്ക് പേജിലൂടെ.

0
480
സെബാസ്റ്റ്യൻ ആൻ്റണി.

ബിലാത്തിക്കുഴലിന് ശേഷം വിനു കോളിച്ചാൽ സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘സർക്കാസ് സിർക 2020’ എന്ന സിനിമയുടെ ടീസർ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. പ്രശസ്ത നടനും ടെലിവിഷൻ അവതാരകനുമായ മിഥുൻ രമേശിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ടീസർ പുറത്തിറക്കിയത്. ഏപ്രിൽ ഒന്നിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

ജിജോ കെ. മാത്യു, ഫിറോസ് ഖാൻ, അഭിജ ശിവകല, ഹുസൈൻ സമദ്, സുരേഷ് മോഹൻ, ആഷിക് ഖാലിദ് എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജോസഫ് എബ്രഹാമും രവീന്ദ്രൻ ചെറ്റത്തോടും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

രചന: വി. സുധീഷ് കുമാർ, വിനു കോളിച്ചാൽ. ഛായാഗ്രഹണം: രാം രാഘവ്, ചിത്രസംയോജനം: ആസിഫ് ഇസ്മയിൽ, സംഗീതം, പശ്ചാത്തല സംഗീതം: സെൽജുക് റുസ്തം, ഗാനങ്ങൾ: ഹരീഷ് പല്ലാരം, ശിവ ഒടയംചാൽ. മേക്കപ്പ്: സുരേഷ് പ്ലാച്ചിമട, പ്രൊഡക്ഷൻ കൺട്രോളർ: ഹുസൈൻ സമദ്, ശബ്ദ ലേഖനം: സൂരജ് ശങ്കർ, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, കല: അനന്തകൃഷ്ണൻ ജി. എസ്, വി. സുധീഷ് കുമാർ, കളറിസ്റ്റ്: വിജയകുമാർ വിശ്വനാഥൻ, വാർത്ത പ്രചരണം: നിർമൽ ബേബി വർഗീസ്, സ്റ്റിൽസ്: ജിനു പി ആന്റോ, ഡിസൈൻ: പാലായ് ഡിസൈൻ.

Embedded Video: <iframe width=”560″ height=”315″ src=”https://www.youtube.com/embed/K0GXSOZ_ftw” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

 

Share This:

Comments

comments