ജോണ്സണ് ചെറിയാന്.
കൊല്‍ക്കത്ത:ഐ ലീഗ് കിരീടം സ്വന്തമാക്കി ഗോകുലo കേരള എഫ്സി.ഇറ്റലിക്കാരന് വിന്‍സെന്‍സോ ആല്ബര്ട്ടോയ്ക്കു കീഴില്‍ മണിപ്പൂരി ടീമായ ട്രാവുവിനെ 4-1ന് തോല്‍പ്പിച്ചാണ് ഗോകുലo ഐ ലീഗ് കിരീടം സ്വന്തമാക്കിയത്.. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കേരള ടീമാണ് ഗോകുലം. ക്ലബ് രൂപീകരിച്ച് നാല് വര്‍ഷത്തിനുള്ളിലാണ് ടീമിന്റെ നേട്ടം.കൊല്‍ക്കത്തയില്‍ ഐ ലീഗിലെ അവസാന മത്സരത്തില്‍ 70-ാം മിനിറ്റുവരെ 0-1ന് പിന്നിട്ടുനിന്നശേഷം നാല് തവണ, എതിരാളികളായ മണിപ്പൂര്‍ ക്ലബ് ട്രാവുവിന്റെ വല കുലുക്കിയാണ് ഗോകുലം പടയോട്ടം അവസാനിപ്പിച്ചത്. യുവതാരങ്ങളെ ടീമിലെത്തിച്ച് വീറും വാശിയും സമം ചേര്‍ത്ത് പൊരുതി നേടിയതാണ് ഗോകുലത്തിന്റെ കിരീടം.