ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി:രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ തുടര്‍ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റി. ഇന്നലെ നെഞ്ചുവേദയെ തുടര്‍ന്ന് ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ രാഷ്ട്രപതിയെ പ്രവേശിപ്പിച്ചിരുന്നു.രാഷ്ട്രപതിയുടെ നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി .വെളളിയാഴ്‌ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുളള അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതിയുടെ മകനോട് അന്വേഷിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ ആശുപത്രിയിലെത്തി രാഷ്‌ട്രപതിയുടെ ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞിരുന്നു.