പൂക്കോട്ടൂർ: രണ്ടാം ഘട്ട പഞ്ചായത്തുതല പര്യടനങ്ങൾക്ക് തുടക്കം കുറച്ച് വെൽഫെയർ പാർട്ടി മലപ്പുറം നിയോജക മണ്ഡലം സ്ഥാനാർത്ഥി ഇ.സി ആയിഷ. ആദ്യദിനത്തിൽ പൂക്കോട്ടൂർ, ആനക്കയം പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. ഒന്നാം ഘട്ട പര്യടനത്തിൽ പഞ്ചായത്ത് കൺവെൻഷനുകളും പ്രമുഖ വ്യക്തി സന്ദർശനങ്ങൾളും പൂർത്തീകരിച്ച ശേഷമാണ് കുടുംബയോഗളിലൂന്നിയ പഞ്ചായത്തുതല പര്യടനങ്ങൾക്ക് തുടക്കമായത്. പൂക്കോട്ടൂർ, മൊറയൂർ പഞ്ചായത്തുകളിലെ 15 ഇടങ്ങളിലാണ് സ്ത്രീകളടക്കമുള്ള വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കാൻ സ്ഥാനാർഥി മാരത്തോൺ പര്യടനം നടത്തിയത്. സ്വീകരണയോഗങ്ങൾക്ക് പുറമെ കവലകളിലെത്തിയും സ്ഥാനാർഥി വോട്ടഭ്യർത്ഥിച്ചു. മറ്റു പഞ്ചായത്തുകളിൽ പര്യടനം തുടരും.
സ്ഥാനാർത്ഥിയോടപ്പം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ശാക്കിർ മോങ്ങം, മെഹ്ബൂബ്, നാസർ, ബഷീർ, എം.സി ആമീൻ, ചെറി മുഹമ്മദ് തുടങ്ങിയവർ അനുഗമിച്ചു.