ഗായകന്‍ ജയരാജ് നാരായണന്റെ നിര്യാണത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുശോചിച്ചു.

0
345

ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ: ഷിക്കാഗോയിലെ അനുഗ്രഹീത മലയാളി ഗായകന്‍ ജയരാജ് നാരയണന്റെ അകാല നിര്യാണത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ഗായകനും സംഗീത അധ്യാപകനുമായിരുന്ന ജയരാജ് കച്ചേരികളും, ഭജനയും അമേരിക്കയിലങ്ങോളമിങ്ങോളം നടത്തിയിട്ടുണ്ട്.

 

അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷനുവേണ്ടി ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്റ്), ജോഷി വള്ളിക്കളം (സെക്രട്ടറി), മനോജ് അച്ചേട്ട് (ട്രഷറര്‍), സാബു കട്ടപ്പുറം (ജോ. സെക്രട്ടറി), ഷാബു മാത്യു (ജോയിന്റ് ട്രഷറര്‍), ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ് എന്നിവരും ബോര്‍ഡ് അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.

 

Share This:

Comments

comments