ആഭ്യന്തരയുദ്ധത്തിന്റെ പത്താം വാര്‍ഷികം; സമാധാന ആഹ്വാനവുമായി പാപ്പ.

0
264

ജോയിച്ചൻ പുതുക്കുളം.

വത്തിക്കാന്‍ സിറ്റി: ആഭ്യന്തരയുദ്ധത്തിന്റെ പത്താം വാര്‍ഷികത്തിലെത്തിയ സിറിയയില്‍ സമാധാനത്തിനായി വീണ്ടും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സംഘര്‍ഷം ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടായിരിക്കുന്നു. കണക്കില്ലാത്ത വിധം ആളുകള്‍ മരിച്ചു. ദശലക്ഷങ്ങള്‍ പലായനം ചെയ്തു. ആയിരങ്ങളെ കാണാതായി. എല്ലാവിധ അക്രമത്തിനും നാശത്തിനും സിറിയന്‍ ജനത ഇരയായി. ബന്ധപ്പെട്ട എല്ലാ കക്ഷികളും സംഘര്‍ഷം അവസാനിപ്പിച്ച് ജനങ്ങള്‍ നേരിടുന്ന ദുരിതത്തിന് അറുതി വരുത്തണമെന്നു മാര്‍പാപ്പ പറഞ്ഞു. അറബ് വസന്തത്തിന്റെ ഭാഗമായി സിറിയന്‍ ജനത 2011 മാര്‍ച്ച് 15ന് ബഷാര്‍ അല്‍ അസാദ് ഭരണകൂടത്തിനെതിരേ ആരംഭിച്ച പ്രതിഷേധം പിന്നീട് ആഭ്യന്തരയുദ്ധത്തില്‍ കലാശിക്കുകയായിരുന്നു. അമേരിക്കയും റഷ്യയും അടക്കമുള്ള പാശ്ചാത്യശക്തികളും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമെല്ലാം സംഘര്‍ഷത്തിന്റെ ഭാഗമായി.

 

സിറിയയ്ക്ക് മേലുള്ള ഉപരോധങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ െ്രെകസ്തവ സഭകളുടെ നേതാക്കള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കത്തെഴുതിയിരിന്നു. സാമ്പത്തിക ഉപരോധത്തിലൂടെ സിറിയന്‍ ജനതയെ മുഴുവന്‍ ശിക്ഷിക്കാതെ ന്യായമായ ദേശീയ താല്പര്യം സംരക്ഷിക്കാന്‍ അമേരിക്കയ്ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടാന്‍ സാധിക്കണമെന്ന പ്രതീക്ഷ മുന്നോട്ടുവെച്ചുക്കൊണ്ട് എഴുതിയ കത്തില്‍ സിറിയന്‍ കത്തോലിക്കാ സഭ, സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, മെല്‍കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ തുടങ്ങിയ സഭകളുടെ തലവന്മാരും, ഹംഗേറിയന്‍ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ അടക്കമുള്ളവരും പ്രൊട്ടസ്റ്റന്‍റ് നേതാക്കന്മാരും ഒപ്പുവച്ചിട്ടുണ്ട്.

Share This:

Comments

comments