ഫോമാ മുഖാമുഖം :  മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള  കുടിയേറ്റം കുറയുമെന്ന്:ഡോ ജേക്കബ് തോമസ് ഐ പി എസ്.

0
289

സലിം.(ഫോമാ ന്യൂസ് ടീം)

 ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളും,  നഗരങ്ങളും,  സാങ്കേതികരംഗത്തും, ആരോഗ്യരംഗത്തും, സാമ്പത്തിക രംഗത്തും, വ്യാവസായിക രംഗത്തും വളർന്നു കൊണ്ടിരിക്കുകയാണെന്നും ഇത് വരും കാലങ്ങളിൽ പുതിയ തലമുറയ്ക്ക് ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്നുവെന്നും അത് കൊണ്ട് തന്നെ  കേരളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്നു പ്രത്യാശിക്കുന്നുവെന്നു മുൻ ഐ.പി.എസ്  ഓഫിസർ ശ്രീ ജേക്കബ് തോമസ്. ഫോമയുടെ രണ്ടാമത്തെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിവിധ നഗരങ്ങൾ വളരെ വേഗം വളർന്നു കൊണ്ടിരിക്കുകയാണ്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്ന് വ്യാവസായികമായി വളരാനുള്ള സാഹചര്യങ്ങളിലേക്കും,  തൊഴിൽ ദായകരെ ഉൾക്കൊള്ളുന്നതിനുള്ള കരുത്തും നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇത് രാജ്യമൊട്ടാകെ പ്രതിഫലിക്കുന്നുണ്ട്.  വിനോദ സഞ്ചാരികളെ ആകർഷിക്കാനും അത് വഴി കൂടുതൽ സാമ്പത്തിക വളർച്ച നേടാനും ചില നഗരങ്ങൾ മാറി കൊണ്ടിരിക്കുന്നു. എന്നാൽ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ എണ്ണ ഉൽപ്പാദനത്തിൽ നിന്ന് മറ്റു മേഖലകളിൽ നിന്ന് മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയും നമുക്ക് കാണാം. വികസിത രാജ്യങ്ങളിൽ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പകരം വൈദ്യതിയിലോടുന്ന വാഹനങ്ങളിലേക്ക് മാറുന്നതും നമുക്ക് കാണാം. പശ്ചിമേഷ്യൻ-മധ്യപൂർവ രാജ്യങ്ങൾ സ്വദേശി വൽക്കരണവും, കൂടിക്കൊണ്ടിരിക്കുന്നു. ഇതെല്ലം പ്രവാസികളുടെ കുടിയേറ്റത്തെ കുറച്ചേക്കാം. മാത്രമല്ല, നമ്മൾ കേരളത്തിന്റെ ഭരണ തന്ത്രജ്ഞതയിൽ ഉണ്ടാകുന്ന-ഉണ്ടാകാവുന്ന മാറ്റങ്ങൾ കുടിയേറ്റത്തെ കുറക്കുകയും ചെയ്യും. ഇത് കേരളത്തിന്റെ ഗുണപരമായതോ    ഗുണപരമല്ലാത്തതോ ആയ മാറ്റത്തെ ആശ്രയിച്ചിരിക്കുന്നു. ജീവിത രീതികളിൽ മുമ്പില്ലാത്ത വിധം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആരോഗ്യ രംഗത്തും നമ്മൾ വളർന്നിട്ടുണ്ട് . തൊഴിൽ സാധ്യതകൾ ചെറുകിട രംഗത്തും, വൻകിട വ്യവസായ രംഗത്തും നിരവധിയാണ്. സാധ്യതകളെ വേണ്ട വിധം നമുക്ക് ഉപയോഗിക്കാൻ കഴിഞ്ഞാൽ തൊഴിൽ രംഗത്ത് വലിയ കുതിച്ചു ചാട്ടം ഉണ്ടാകും. ഗതാഗത രംഗത്തും നമ്മൾ വളർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വളർച്ച ഗതാഗത സ്തംഭനത്തിനും കാരണമാകുന്നുണ്ട്. പുതിയ പദ്ധതികളും പരിപാടികളും നമുക്ക് നടപ്പിലാക്കാൻ കഴിഞ്ഞാൽ ഗതാഗത രംഗത്ത് വൻകുതിച്ചു ചാട്ടത്തിനു സാക്ഷ്യം വഹിക്കും.

നമ്മുടെ വിദ്യാഭ്യാസ രംഗവും, ആരോഗ്യ രംഗവും, ഇനിയും വളരണം.ആരോഗ്യത്തിന്റെ അളവുകോലായി ആശുപത്രികളെയും, മരുന്ന് കടകളെയും കാണുന്നത് ശരിയല്ല. ആരോഗ്യ രംഗത്ത് നമ്മൾ ദുർബലരാണ് എന്നാണു ഇത് കാണിക്കുന്നത്. ജീവിതത്തോടുള്ള നിലപാടുകൽ മാറണം.സാസ്കാരിക വളർച്ചയും ശുചിത്വ പരിപാലനവും ഉണ്ടാകണം. മാലിന്യ സംസ്കരണത്തിന് പുതിയ രീതികൾ പരീക്ഷിക്കണം. കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന അപകടാരമായ പ്രവൃത്തികൾ കുറക്കണം. ശുദ്ധജല വിതരണം സുസ്ഥിരമായി മുന്നേറണം. ഇത്തരം ഗുണപരമായ മാറ്റങ്ങൾ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തെ കുറയ്ക്കുമെന്ന് പ്രത്യാശിക്കാമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖാമുഖത്തിൽ, ഫോമാ ന്യൂ ഇംഗ്ലണ്ട് റീജിയൻ ആർ.വി.പി. സുജനൻ ടി.തോമസ്,   മെട്രോ റീജിയൻ ആർ.വി.പി. ബിനോയി തോമസ്,

മിഡ്-അറ്റലാന്റിക് റീജിയൻ ആർ.വി.പി. ബൈജു വർഗ്ഗീസ്,  കാപിറ്റൽ റീജിയൻ ദേശീയ കമ്മറ്റി അംഗം ഡോക്ടർ മധു നമ്പ്യാർ, ന്യൂയോർക്ക് കെ.സി.എ.എൻ.എ  ജനറൽ സെക്രട്ടറി ഫിലിപ്പ് മഠത്തിൽ,  ബഹാമാസിലെ വ്യവസായി ആന്റണി പ്രിൻസ്, ഫ്‌ലോറിഡയിൽ നിന്ന് തോമസ് പനവേലിൽ എന്നിവരുടെ ചോദ്യങ്ങൾക്ക് അദേഹം  വിശദമായ മറുപടി നൽകി. വളരെ കാര്യ പ്രസക്തവും, ഗൗരവമായ ചർച്ചകളും മുഖാമുഖത്തെ ശ്രദ്ധേയമാക്കി.

ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്  ഡോക്ടർ തോമസ് ജേക്കബിനെ സദസ്സിനു പരിചയപ്പെടുത്തി.  ഫോമ പ്രസിഡന്റ്  അനിയൻ ജോർജ്ജ്, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,  ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ ആശംസകൾ അർപ്പിച്ചു.  മുഖാമുഖം പരിപാടിക്ക് നേതൃത്വം നൽകികൊണ്ട്  ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ സ്വാഗതവും, തോമസ്  ടി ഉമ്മൻ നന്ദിയും  രേഖപ്പെടുത്തി.

Share This:

Comments

comments