ഹൂസ്റ്റണില്‍ വിശുദ്ധ ഔസേപ്പ് പിതാവിന്റെ തിരുനാളാഘോഷത്തിനു തുടക്കമായി.

0
328

ജോയിച്ചൻ പുതുക്കുളം.

ഹൂസ്റ്റന്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫെറോനാ ദേവാലയത്തില്‍ ഇടവക വികാരി റവ: ഫാദര്‍ കുര്യന്‍ നെടുവലിച്ചാലുങ്കലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തിന്‍ വിശുദ്ധ ഔസേഫ് പിതാവിന്‍റെ തിരുനാളാഘോഷങ്ങള്‍ക്കു് മാര്‍ച്ച് 12–നു വെള്ളിയാഴ്ച കൊടിയേറിയതോടെ തുടക്കമായി, തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ ഫാദര്‍ ജോയ് ചൂരപതിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

 

ആഗോള കത്തോലിക്കാ സഭ 2021 വിശുദ്ധ ഔസേഫ് പിതാവിന്‍റെ നാമത്തില്‍ പ്രത്യേക വര്‍ഷമായി പ്രഖാപിച്ചിരിക്കുന്ന അവസരത്തില്‍ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫെറോനാ ദേവാലയത്തില്‍ വിവിധയിനം പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. 10 ദിവസം നീണ്ടു നില്‍ക്കുന്ന ഈ തിരുനാളില്‍ എല്ലാ ദിവസവുീ നോവേനയും വിശുദ്ധ ഔസേപ്പ് പിതാവിനെ അനുസ്മരിച്ചുള്ള വിവിധ വൈദിക ശ്രേഷ്ടന്മാരുടെ പ്രത്യേക പ്രാഭാഷണവും ഉണ്ടായിരിക്കും. വിശുദ്ധ ഔസേപ്പ് പിതാവിന്‍റെ മരണത്തിരുനാള്‍ ദിനമായ മാര്‍ച്ച് 19ന് അസിസ്റ്റന്‍റെ വികാരി കെവിന്‍ മുണ്ടാക്കലിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയും 33 ദിവസമായി നടക്കുന്ന വിശുദ്ധ ഔസേപ്പ് പിതാവിനോടുള്ള സമര്‍പ്പണ പ്രാര്‍ഥനയുടെ സമാപനവും ഉണ്ടാകും. ഈ തിരുനാളിന്‍റെ അവസാന ദിവസമായ മാര്‍ച്ച് 21 ന് പ്രധാനമായ റാസ കുര്‍ബാനക്ക് ചിക്കാഗോ രൂപത ചാന്‍സലര്‍ ഫാദര്‍ ജോണിക്കുട്ടി പുലിശ്ശേരി മുഖ്യ കാര്‍മ്മികത്വം വഹിക്കും, തുടര്‍ന്ന് നോവേനയും പ്രദിക്ഷണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും, രൂപതയുടെ പ്രോകുരേറ്റര്‍ ഫാദര്‍ ജോര്‍ജ് മാളിയേക്കലിന്‍റെ ദൈവീക സ്‌നേഹത്തിന്‍റെ തിരുനാള്‍ സന്ദേശവും ഉണ്ടായിരിക്കും.

 

ഭക്തിനിര്‍ഭരമായ ഈ ധന്യ മുഹൂര്‍ത്തം സമ്പന്നമാക്കുവാനും വിശുദ്ധ ഔസേപ്പ് പിതാവിന്‍റെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളുടേയും സകുടുബ സാന്നിദ്ധ്യം സവിനയം സ്‌നേഹാദരങ്ങളോടെ ക്ഷണിക്കുന്നതായി വികാരി റവ.ഫാദര്‍ കുര്യന്‍ നെടുവലിച്ചാലുങ്കല്‍ , അസിസ്റ്റന്‍റെ വികാരി ഫാദര്‍ കെവിന്‍ മുണ്ടക്കല്‍ കൈക്കാരന്മാര്‍ പ്രസുദേന്തിമാര്‍, പാരീഷ്‌കൌന്‍സില്‍ അംഗങ്ങള്‍ എന്നിവരും വിനയപുരസ്സരം അറിയിച്ചു കൊള്ളുന്നു.

 

Share This:

Comments

comments