ഒരുകുഞ്ഞുഹൃദയം പിടയുന്നു.(കവിത)

0
998
dir="auto">ദിവ്യ രാജ്.
എന്നിൽ നീ പകർന്നതൊക്കെയും
സ്നേഹത്തിൻ നിറകുംഭങ്ങൾ മാത്രമല്ലോ
അമ്മേ നിൻപുഞ്ചിരിയായിരുന്നു
എന്നിൽപ്പൂത്ത വസന്ത മലർമൊട്ടുകൾ
നീ വിശന്നിരുന്നെന്നാൽ ഞാൻ
അറിയാതെപെയ്യുന്ന
കാർമേഘമായി മാറും
നീയൊരു അഴകിൻ
ദേവതയായി
മനസ്സിൽ നീയൊരു ശക്തിസ്വരൂപമായി.
വെറുതെപുലമ്പുന്നോരെന്റെ ഉർജ്ജം
നിന്നെയും ഓർത്തുകൊണ്ടായിരുന്നു.
നിന്റെ ചുണ്ടിലെമന്ദഹാസ പൊയ്കയിൽ, എന്നിൽഞാൻ
നിർവൃതി കൈകൊള്ളവേ
പിരിയുവാൻകഴിയാത്ത ആപ്തവാക്യമായി അന്നും
എന്നിൽ നിറഞ്ഞൊറരമ്മ.
ആയിരം കഥകളിൽ വിരിയുന്നകിനാക്കളിൽ
ഞാനുമന്നൊരുനാൾ മയങ്ങീടവേ
നീയും അന്നെന്നിൽനിന്നേറേ അകലെയായി.
പൊടുന്നനെ എങ്ങുനിന്നോവന്ന
നീചമാം രണ്ടിമകളെന്നിൽ
ഒരുമാത്ര ചുഴിയെറിഞ്ഞനേരം.
ഞാനൊരു പെൺകൊടി പേടിയുംപേറി
ഒറ്റയ്‌ക്കോരൊറ്റമുറിയിൽ ശയിക്കവേ
ദ്രമ്ഷ്ടകൾകാട്ടി കൂർപ്പിച്ച നഖവുമായി
ഒരുകൂട്ടം ചെന്നായ ചാടിവീണു
അമ്മയുരുവിട്ട കഥയിലൊന്നും
ഞാനിത്തരം ഏടുകൾകണ്ടതില്ല.
ക്രൂരത വിങ്ങിയൊരെൻ ശരീരം
വേദന
ഭ്രാന്തിയായിമാറ്റിയോരെൻ മാനസം
അമ്മയേക്കാത്ത് നൊമ്പരംപേറി
വിങ്ങുന്ന ഹൃദയത്തിൻ
വിളിയൊച്ചകേൾക്കാൻ
അമ്മയെ ചേർത്തൊന്നുറങ്ങീടുവാൻ
നിശ്ചലം ഞാനും കൊതിച്ചീടവേ..
ഒടുവിലായി അരികിലെത്തിയോരമ്മതൻ കണ്ണുനീർ..
ഒരുവേള നിർത്താതെഒഴുകീടവേ
ചിലരെ ശപിച്ചും നെഞ്ചകം തല്ലിയും
ഉച്ചത്തിലമ്മ പിറുപിറുത്തു..
എന്നിലെ മാതൃത്വം കണ്ടുവോനിങ്ങൾ
എന്നിലേചെഞ്ചോര പടർപ്പുകണ്ടോ
എന്റെ കനവിലെരിയുന്ന തീചൂളകൾ
നിന്നെ ഒരുമാത്രയിന്നും ദഹിപ്പിച്ചിടും
എന്റെകയ്യിലെ ലാളന ഛേദിച്ചു
ഇന്നെന്നിലേയെന്നേയുമില്ലാതാക്കി
ഏതൊരശ്രുവും എന്നെ- ത്തൊടാതെപോയി.
ഏതൊരുകോണിലും ഞാനന്യയായി
ഏതോ വിഷാദമെൻ
സിരകളിൽ പടർന്നു
മകളെ നഷ്ടപ്പെട്ടൊരു
അമ്മതൻവിലാപമായി.
കാണുന്നുവോ നിങ്ങളീഭ്രാന്തിയാം
അമ്മയെ
ഞാനോ ഇന്നുമൊരു ദേഹിയാണെന്നും,
ദേഹമെനിക്കിന്ന് അന്യമായിമാറി,
അമ്മതൻ- രോഷംകൊടുമ്പിരികൊള്ളുവാൻ
കാരണമിന്നുമീഹേതു ഞാനും.
കേട്ടുവോനിങ്ങളാ
വാളയാറിൻ ഗദ്ഗദം
അറിഞ്ഞുവോ നിങ്ങളും അഗതാരിലൊരുവിങ്ങൽ.
ഹനിച്ചൊരെന്നെ
വിഴുങ്ങിയ രാക്ഷസർ
നിഷ്കളങ്ക ബാല്യമാതോർത്തീടാതെ
പിന്നെയും….
അടുത്തിരയ്ക്കായി തക്കംപാർത്തിരിക്കവേ..
നിർത്തൂ നിങ്ങളീവേട്ടയാടൽ
മൃഗങ്ങൾ പോലും ഭയന്നിടുന്നു
കൊല്ലുക എന്നതൊരു ചേഷ്ഠയാകുമ്പോൾ
നീയുമൊന്നോർത്തീടുക മർത്യ.
നീയും കേവലമൊരു ശപിക്കപ്പെട്ട
ദുഷ്ടാത്മാവ്
നീയും ഇന്നൊരു ശപിക്കപ്പെട്ട
ദുഷ്ടാത്മാവ്..
(ബലാത്സംഗത്തിനിരയായ കുഞ്ഞ്, അവൾ മരണപെടുന്നു അവളുടെ ആത്മാവ് നമ്മളോടായി പറയുന്നതാണ് ഈ എഴുത്തിൽ )

Share This:

Comments

comments