ഇണ പിരിയാത്ത ബന്ധം.(ചെറുകഥ)

0
781

പാറുക്കുട്ടി.

അതിരാവിലെ നല്ല മൂടൽ മഞ്ഞ്
ജനാലയുടെ ഗ്ലാസ്സിലൂടെ നോക്കിയാൽ ഒന്നും കാണില്ല
അയാൾ കിടക്കയിൽ നിന്ന് എഴുന്നേറ്റ്
അതിരാവിലെ ഉള്ള നടത്തം അത് ഒഴിവാക്കാൻ കഴിയാത്തത്  കൊണ്ട്
എന്നു പോകു
” നടക്കാൻ പോകുന്ന വഴികളി എല്ലാം.
നല്ല പൂന്തോട്ടം  ദിവസവും പൂക്കൾ
പറിച്ചു കൊണ്ട് പോകാൻ ഒരു സുന്ദരി
ആ വഴി വന്ന് പോകുന്നത് പതിവായിരുന്നു എന്നും രാവിലെ കാണുന്ന മുഖത്തോട് കാണുന്ന ആനന്ദം അയാളും അവൾക്ക് ഒപ്പം കൂടി…
“ഒരു നാൾ…..
മല്ലിക  നിന്നെ കണ്ടിട്ട് രണ്ട് ദിവസം അയല്ലോ……?
“സർ ” അഛ്ചന്റെ അസുഖം കൂടി ആശുപത്രി ആയിരുന്നു ആകെ ഉള്ളത് അച്ഛൻ മാത്രമാണ്
സാറിനെ പോലെ വലിയ കുടുംബത്തിൽ ഒന്നും അല്ല ഞാൻ ജനിച്ചത് അമ്മയെ കണ്ടിട്ട് ഓർമ്മ കൂടി ഇല്ല…
അയാൾ മുഖം മെല്ലെ താഴ്ത്തി അവളുടെ കുട്ടിത്തം തുളുമ്പുന്ന മുഖം
നോക്കി കുറച്ചു നേരം നിന്നും
ഒരു വാക്ക് പോലും മറുപടി പറയാതെ അയാൾ ബംഗ്ലാവിലേക്ക് നടന്നു
വളരെ നേരം നിശബ്ദമായി കടന്നു പോയി ആ സമയം അയാൾ മെല്ലെ
കണ്ണുകൾ അടച്ചു ചൂട് കണ്ണുനീർ കവിൾ തടങ്ങളിലൂടെ ഒഴുകി
ഞാൻ അവളെ അത്ര അധികം സ്നേഹിച്ചിരുന്നു “എന്നും ഞാൻ പോകുന്ന വഴികളിലൂടെ നടന്നു പോകുമായിരുന്നു അവൾ ഒരിക്കലും എന്നോട് ഒന്ന് സംസ്‌രിച്ചിട്ട് പോലും മില്ല എപ്പോഴെങ്കിലും എന്നെ അവൾ മനസ്സിൽ ആക്കും എന്ന് കരുതി
അയാളുടെ മനസ്സിലൂടെ അവളുടെ മുഖം കടന്നു പോയി
“പെട്ടന്ന് കോളിംഗ് ബെല്ല് അടിച്ചു
വാതിൽ തുറന്നു മില്ലികയോ…
ആം” സർ “
സാറിന് ഭക്ഷണം കൊണ്ട് വന്നിട്ട് ഉണ്ട്
ഇന്ന്  ജോസഫ് ചേട്ടന് നല്ല സുഖം മില്ല ചേട്ടന്റെ ഭാര്യ വന്നിരുന്നു
എന്നോട് പറഞ്ഞു
“മല്ലിക നീ ഇന്ന് സാറിന് ഭക്ഷണം കൊണ്ട് കൊടുക്കാൻ..
അവൾ കയ്യിൽ ഇരുന്ന ബാഗ് ടേബിളിൽ വെച്ച് ഞാൻ എടുത്തു
തരണോ സർ….
” വേണ്ട ഞാൻ പിന്നീട് കഴിച്ചോളാം
അച്ഛന് ഇങ്ങനെ ഉണ്ട് ….?
കൊഴപ്പം ഒന്നുമില്ല സർ ” ശ്വാസം മുട്ടൽ ഉണ്ട് തണുപ്പിന്റെ ആണ് ഒന്ന്
ചൂട് കൊള്ളുമ്പോൾ മാറും
“അയാളുടെ കണ്ണുകൾ കലങ്ങി ഇരിക്കുന്നത് അവളുടെ കണ്ണിൽ പെട്ടു
സർ എന്തിനാണ് കരയുന്നത്….?
” ഒന്നുമില്ല…..ഒന്നുമില്ലെന്ന് പറഞ്ഞാൽ അതിൽ എന്തോ ഉണ്ടെന്ന് ആണ്
അർത്ഥം ” എന്താണ് സർ”
പറയാൻ കഴിയും എങ്കിൽ പറയു
അവളുടെ ചോദ്യത്തിന് മുൻപിൽ അയാൾ കിഴടങ്ങി
ഞാൻ ഒരു താന്തോന്നി ആയിരുന്നു
” എന്ന് വെച്ചാൽ എന്താ സർ…?
എല്ലാം സ്വാഭാവും ഉണ്ടായിരുന്നു
പുക വലിക്കുക, മദ്യം കഴിക്കുക
സ്ത്രീകളെ പറഞ്ഞു പറ്റിക്കുക
എന്ന് വേണ്ട സർവ്വ പണി  എന്റെ കൂടെ പിറപ്പ് ആയിരുന്നു
അവൾ ചിരിച്ചു സർ ആൾ കൊള്ളാമല്ലോ…..! ചരുക്കി പറഞ്ഞാൽ ഒരു ക്യഷ്ണൻ ആയിരുന്നു
അയാൾക്ക് ചിരി വന്നു…..ഉം ആയിരുന്നു തൊഴിമാർ ഒരു പാട് ഉണ്ടായിരുന്നു എങ്കിലും മനസ്സിൽ ഒരു
രാധേ ഉണ്ടായിരുന്നു ഉള്ളു…..
അയാൾ തുടർന്ന് ഞാൻ രാധയെ കണ്ട് മുട്ടിയത്  ഒരു ബുക്ക് സ്റ്റാളിൽ വെച്ചിട്ടാണ് അവൾ വില പിടിച്ച ഏതോ വസ്തു തേടും പോലെ ആ സ്റ്റാളിലൂടെ പാഞ്ഞു നടക്കുന്നത്  എന്റെ കണ്ണിൽ പെട്ടു
നല്ല സുന്ദരി ആയിരുന്നു നല്ല കോല മൂടി  താമര ഇതൾ പോലെ ഉള്ള കണ്ണുകൾ ചെമ്പരത്തി പൂവിന്റ നിറം ഉള്ള ചുണ്ടുകൾ അന്ന് അവൾ ഉടുത്തിരുന്നത് ഒരു പിങ്ക് സാരി ആയിരുന്നു…
മല്ലികയിൽ ആവേശം കൂടി എന്നിട്ട് ഇപ്പോൾ ആ രാധ അവിടേ സാറിന്റെ കൂടെ ഉണ്ടോ……?
അയാൾ നിശബ്ദം ആയി “ഇല്ല “
അവളെ തേടി ഉള്ള യാത്രയിൽ ആണ്
ഞാൻ ഇവിടെ വന്നു നില്ക്കുന്നത്
 “എന്നിട്ട് എന്ത് ഉണ്ടായി സർ ബാക്കി പറയു…..!
അയാൾ പുറത്തേക്ക് നടന്നു മല്ലിക പിന്നലെ മെല്ലെ നടന്നു….
എനിക്ക് പ്രണയം ആയിരുന്നില്ല അവളോട് പ്രാണൻ ആയിരുന്നു
അവളുടെ പിന്നലെ ഞാൻ ഒരാൾ മാത്രം ആയിരുന്നില്ല ഓടി അലഞ്ഞത്
പലരും അതിൽ ഒരാൾ മാത്രം ആയിരുന്നു ഞാൻ
എന്നിട്ട്  അവൾ എല്ലാവരോടും നല്ല സംസാരിക്കുന്ന പ്രതീകം ആയിരുന്നു
സംസാരിക്കുന്ന എല്ലാവരും കരുതു
അവൾക്ക് തങ്ങളോട് പ്രണയം ആയിരുന്നു എന്ന്
ഞാനും തെറ്റ് ധദ്ധരിച്ചു…….
അവൾക്ക് എന്നോട് പ്രണയം ആണെന്ന് അവൾ പോകുന്ന  നാലും കൂടിയ കവലിയിൽ അവളെ നോക്കി നില്കുന്നവരെയോട് ഒക്കെ എനിക്ക്
ദേഷ്യം ആയിരുന്നു
അവളോട് എനിക്ക് സംസ്‌രിക്കാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു
ഒരിക്കൽ ഞാൻ അവളുടെ പിന്നലെ പോയി…..
സംസാരിച്ചു എനിക്ക് ഈ
ലോകം കിഴടക്കിയ പോലെ തോന്നി
അവൾ വലിയ സമ്പത്തുള്ള വീട്ടിലെ
ആയിരുന്നു അന്ന് എനിക്ക് അത്രയും
“സാമ്പത്തിക പ്രതിസന്ധിയുടെ കാലവും “
ഞാൻ ജോലിക്ക് ശ്രമിച്ചു നടക്കുന്നത് കൊണ്ട് തന്നെ നല്ല ഒരു
ജോലി കിട്ടി കഴിഞ്ഞു അവളോട് വിവാഹത്തെ കുറിച്ച് സംസ്‌രിക്കാ എന്ന് കരുതി…..
പിന്നീട് ഞാൻ ദിവസവും അവൾ പോകുന്ന വഴികളിലൂടെ നടന്നു കുറച്ചു നാൾ കഴിഞ്ഞു എനിക്ക് നല്ല
ഒരു  ജോലി കിട്ടി….
ഞാൻ അത്  അവളോട് പറഞ്ഞില്ല
വിവാഹം കഴിക്കുന്നതും  അവളെ ചേർത്ത് പിടിച്ചു  നടക്കുന്നത് കണ്ട് ഒരു പാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി
ഇതൊക്കെ ഞാൻ  എന്റെ സുഹൃത്തുക്കൾക്ക് ഇടയിലും പറഞ്ഞു പക്ഷേ….. അയാൾ പെട്ടന്ന് മൗനം പാലിച്ചു
അവളോട് പലരും ഇഷ്ടം   ആണെന്ന് പറഞ്ഞിരുന്നു അവരോട് ഒക്കെ അവളും തിരിച്ചു ഇഷ്ടം  ആണെന്ന് പറഞ്ഞു  ഇതിന്റെ ഒന്നും സത്യാവസ്ഥ എന്താണ് എന്ന് ഞാൻ അവളോട് ചോദിക്കാനോ അറിയാനോ  ശ്രമിച്ചില്ല …… അവളോട് ഇഷ്ടം   ആണെന്ന് പറഞ്ഞവർ എല്ലാം എന്നെ പരിഹസിച്ചു
നാളെ അവൾ വേറെ ആരെങ്കിലും ചോദിച്ചാലും ഇത് തന്നെ പറയും
അവളെ കുറിച്ച് കേൾക്കാൻ  ആഗ്രഹിക്കാത്ത  പലതും എന്റെ ചെവിയിൽ വന്നു വീണും …..
അവളോട്  ഞാനും ആ ചോദ്യം ചോദിച്ചു എന്നെ ഇഷ്ടം   ആണോ…?
“അല്ല” എന്ന് ഉത്തരം അവൾ പറഞ്ഞു
പെട്ടന്ന് എനിക്ക് ദേഷ്യം വന്നു വായിൽ തോന്നിയത് ഒക്കെ ഞാനും വിളിച്ചു പറഞ്ഞു
അവൾ നിശബ്ദമായി നിന്നും പിന്നീട്
കരഞ്ഞു വീട്ടിലേക്ക് ഓടി പോയത് ഞാൻ എപ്പോഴും ഓർക്കുന്നു
മല്ലിക പെട്ടന്ന്  ചോദിച്ചു …സാറിനോട് ഇഷ്ട ഉള്ളത് കൊണ്ട് ആണ് അങനെ പറഞ്ഞത്
മറ്റവരെ ഇഷ്ടമില്ലാത്ത കൊണ്ട് ആണ് അവരോട് ഇഷ്ടം   ആണെന്ന് പറഞ്ഞത്…..
അയാൾ പെട്ടന്ന് തിരിഞ്ഞു അവളെ നോക്കി  അതെങ്ങനെ നിനക്ക് മനസ്സിലായി…..
മുൻപ് ഇഷ്ടമാണ് എന്ന് പറഞ്ഞവരെ ആരെങ്കിലും അവർ സമ്പർക്കത്തിനും പോയോ ,അവർ ആരെങ്കിലും അവരെ പിന്നീട് കണ്ടോ വിവാഹം  കഴിച്ചോ…..? ” ഇല്ല ” അവരോട് ഒക്കെ ഓരോ കാരണങ്ങൾ പറഞ്ഞു കലഹിച്ചു
കാരണം അവരെ അത്ര മേൽ അവർ ശല്യം ചെയ്തിട്ട് ഉണ്ടാകും അത് കൊണ്ട് ആകു അങനെ പറഞ്ഞത്
അയാൾ തുടർന്ന് ……
അവരെ ഒക്കെ ഒഴിവാക്കി
പിന്നീട് മൗനം പാലിച്ചു ….അയാൾ മെല്ലെ നടക്കാൻ തുടങ്ങി..
അവളോട് ഇഷ്ടമാണെന്ന് പറഞ്ഞവർ എല്ലാം എന്നെ പിൻ തുടർന്ന്……
അവളെ കുറിച്ച്  മോശമായി സംസാരിച്ചു പിന്നീട് എനിക്ക്
പക ആയിരുന്നു
ഞാൻ കാണണോ സംസാരിക്കാനോ
മുതിർന്നില്ല പിന്നീട് കുറച്ചു നാൾ കഴിഞ്ഞു നാട് വിട്ട് എങ്ങോട്ടോ പോയി ന്ന് അറിഞ്ഞു പിന്നെ കണ്ടിട്ടില്ല ….
കുറച്ചു നാൾ കഴിഞ്ഞു
എന്റെ  വിവാഹം കഴിഞ്ഞു എങ്കിലും എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ
അവൾക്കായി മാറ്റി വെച്ചു
” സാറിന്റെ കുടുംബം ….
ഭാര്യക്ക് കുട്ടികൾ ഉണ്ടാകില്ല എന്ന്
വളരെ കാലത്തിന് ശേഷ ആയിരുന്നു അറിഞ്ഞത്  പിന്നീട് അധികം കാലം വൈകി ഇല്ല അവൾ എന്നിൽ നിന്ന് വിട പറഞ്ഞു….
പിന്നീട് തനിച്ചായിരുന്നു പത്തു വർഷം
പോകുന്ന വഴികളിൽ എല്ലാം പിങ്ക് നിറത്തിലുള്ള സാരികൾ കാണുമ്പോൾ ഞാൻ നോക്കുമായിരുന്നു അവൾ ആണോ
എന്ന്…..
ഇത്രയും കാലം യാത്രയായിരുന്നു അവളെ കണ്ടെത്തണം എന്ന് ഒരു വാശി ആയിരുന്നു കണ്ണ് അടയും മുൻപ് ഞാൻ ശപിക്കപെട്ട നിമിഷം
അതെനിക്ക് തിരിച്ചു വേണം
” ഒരു പാട് പറയാൻ ഉണ്ട് ഒന്ന് കരയണം പക്ഷേ ഇവിടെ പോയി കണ്ട്  പിടിക്കും എന്ന് അറിയില്ല
ഞാൻ അലഞ്ഞ വഴികളിൽ ഒന്നും
അവളെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല
സർ ഇങ്ങനെ വിഷമിച്ചാൽ എങ്ങനെ ആണ് നമുക്ക് കണ്ടെത്താം
പതിവ് പോലെ ആ ദിവസവും കടന്നു പോയി……
പ്രഭാതത്തിൽ നടത്തം ആരംഭിച്ചു മല്ലിക പൂന്തോട്ടത്തിൽ പൂവ് നുള്ളി
കുട്ടകളിൽ നിറച്ചു….
സർ …..
“മല്ലിക” സർ വരുന്നോ….?
ഞാൻ പോകുന്ന വഴികളി ഒന്ന് നോക്കിയാലോ…..
രാധേ….
അയാൾ അവളുടെ ഒപ്പം നടന്നു
ഞാൻ പോകുന്നത് ഒരു ഹൈന്ദവ
മത പഠനശാലയിലേക്ക് ആണ്
അവിടെ ഒരു പാട് വേദങ്ങൾ പഠിപ്പിക്കുന്ന ശാസ്ത്രീകൾ ഉണ്ട്
സന്യാസ ജീവിതം നയിക്കുന്ന ഒരു പാട് വേദ ജ്ഞാനികൾ ഉണ്ട്
അവർക്ക് എന്നും പൂജയ്ക്ക് ഉള്ള പൂവ് ഞാൻ ആണ് കൊണ്ട് കൊടുക്കുന്നത്…..
ഉം മെല്ലെ മൂളി
നടന്നു കിതച്ച അയാൾ മത പഠനശാലയിലെയ്ക്ക് പോകുന്ന വഴി ഒരു തടി കഷ്ണത്തിൽ ഇരുന്നു
എന്ത് പറ്റി സർ…..
ഒന്നുമില്ല പ്രായം ചെന്നില്ലേ അതിന്റെ ആണ് ഈ കിതപ്പ്
എങ്കിൽ സർ ഇവിടെ ഇരിക്കു ഞാൻ
കൊണ്ട് പോയി കൊടുത്തിട്ട് വരാം
അവൾ മുകളിലേക്ക് പോകുന്നത് അയാൾ താഴെ നോക്കി  ഇരുന്നു
അയാളുടെ  മുൻപിലൂടെ ഒരു സ്ത്രീ കടന്നു പോയി പിങ്ക് സാരിയിൽ
അയാൾ പെട്ടന്ന്  ചുമച്ചു
അവൾ തിഞ്ഞു നോക്കിയില്ല
മല്ലിക പൂ കൊടുത്തു താഴ്ക്ക ഇറങ്ങി വന്നു പിങ്ക് സാരിയിൽ  വന്ദനയെ കണ്ട് ഓടി ചെന്ന് കെട്ടി പിടിച്ചു കവിളിൽ ഒരു മുത്തം കൊടുത്തു
ഒരു പാട് ദിവസം അയല്ലോ കണ്ടിട്ട്
ഉവ്വ് നല്ല തണുപ്പ് ഉള്ളത് കൊണ്ട് വീട്ടിൽ നിന്ന് വെളിയിലേക്ക് ഇറങ്ങാൻ മടി ആയിരുന്നു
പെട്ടന്ന് അയാൾ ചുമച്ചു മല്ലിക കയ്യി വിട്ട് അയാളുടെ അടുത്തേക്ക് ഓടി
ഒപ്പം അവളുടെ  അയാളുടെ മുഖത്തേക്ക് നോക്കി അയാൾ അവളുടെ മുഖത്തേക്കും
അയാൾ അവളൂടെ കരം കവർന്നു
നീ എവിടെ ആയിരുന്നു……?
മുഖത്തേക്ക് നോക്കിയ അയാൾക്ക്
സങ്കടം വന്നു മുഖം ആകെ കണ്ണീർ ഒഴുക്കിയ പാടുകൾ
ഒരു വിതുമ്പലിൽ അവൾ പറഞ്ഞു
ഞാൻ എല്ലാം ഒഴിവാക്കി ആരുടെ കണ്ണിൽ പെടാതെ ഇരിക്കാൻ ഇങ് പോകന്നു….
എന്നെ മനസ്സിൽ ആക്കാൻ കഴിയാത്ത ആളുക്ക് ഒപ്പം നടക്കുന്നതിലും നല്ലത് തനിച്ചുള്ള
യാത്ര നല്ലതെന്ന് തോന്നി
അത് കൊണ്ട് നാട് വിട്ടു പൊന്നു
അയാൾ തുടർന്ന്…..
ഞാൻ നിന്നെ മനസ്സിലാക്കി വന്നപ്പോഴേക്കും വര്ഷങ്ങൾ കടന്നു പോയി ഇരുന്നു
ഇങ്ങനെ ആണ് പല പ്രണയങ്ങളും അർത്ഥ ശൂന്യം ആകുന്നത് പറയേണ്ട കാര്യങ്ങൾ പരസ്പരം പറയാതെ പോകുമ്പോൾ അവിടെ നഷ്ടപ്പെടുന്നത് ഓരോ പ്രണയ കഥ കൾ ആണ് പരസ്പരം തുറന്നു സംസ്‌രിക്കന്നത് കൊണ്ട് പ്രണയിക്കുന്നവരുടെ ലോകം ഒന്നും കൂടി വിശാലം ആകുന്നു  ഇണ പിരിയാത്ത ബന്ധങ്ങൾ ഒരു നൂലിഴയിൽ കൂട്ടി കെട്ടുവാൻ കഴിയുന്നത് ആകണം…..അപ്പൊ പൂർണ്ണം ആകും ആ പ്രണയ ബന്ധം

Share This:

Comments

comments