ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ലയോര മേഖലയില്‍ ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി പത്തുവരെ ഇടിമിന്നല്‍ സജീവമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്നും നിര്‍ദ്ദേശമുണ്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്നതാണ്. കേരള തീരത്ത് 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം.