മുക്തി.(കവിത)
മുക്തരാണോ നാം..?
എന്ന് നാം മുക്തി നേടും…?
നഷ്ട സ്വപ്നങ്ങളിൽ തൂങ്ങിയും..
പൊട്ട ചിന്തകളിൽ കുടുങ്ങിയും..
കെട്ട ശീലങ്ങളിൽപ്പെട്ടും…
കിട്ടിയതൊക്കെയും വട്ട-
പ്പൂജ്യമെന്നു നിനച്ച്
കിട്ടാപ്പൊന്നിനായ്
നെട്ടോട്ടമോടിയും..
പെട്ടിയിലാകും വരെയൊരു
വട്ടത്തിന്റെ ചുറ്റും കറങ്ങുന്ന
വട്ടന്മാരാണ് നാം…
സ്വയം തീർത്ത ചങ്ങല
പൊട്ടിച്ചെറിഞ്ഞാൽ
പുഴുക്കൂട് പൊളിച്ചങ്ങ്
പുറത്തിറങ്ങിയാൽ
വർണ്ണപ്പകിട്ടുള്ളൊരു
പൂമ്പാറ്റയാകാം..
കാറ്റത്തങ്ങിങ്ങായ്-
പ്പാറിനടക്കാം…..
പെട്ടിയിലാകും മുന്നേ
മുക്തരായ്പ്പൊട്ടിച്ചിരിക്കാം..