ജോണ്സണ് ചെറിയാന്.
മലപ്പുറം:മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിയെ പ്രഖ്യാപിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുളള തെരഞ്ഞെടുപ്പും നടക്കുന്നത്.മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ ന്യൂനപക്ഷ മുഖമായ അബ്ദുള്ളുക്കുട്ടിയ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ മണ്ഡലത്തിലെ ഭൂരിപക്ഷമായ മുസ്ലിംവോട്ടുകള് ആകര്‍ഷിക്കാമെന്നാണ് ബിജെപി കരുതുന്നത്. എല്‍ഡിഎഫും യുഡിഎഫും ഇതു വരെ മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.