ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ:ഐപിഎല്‍ പതിനാലാം സീസണ്‍ ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കും.അഹമ്മദാബാദ്, ബംഗളുരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ ആറു വേദികളിലായാണ് ഇത്തവണത്തെ മത്സരങ്ങള്‍ നടക്കുന്നത്.ചെന്നൈയില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും.പ്ലേ ഓഫ് മത്സരങ്ങളും മേയ് 30 നു നടക്കുന്ന ഫൈനലും അഹമ്മദാബാദിലെ മൊട്ടേരയില്‍ നടക്കും. ലീഗ് ഘട്ടത്തില്‍ നാലു വേദികളിലായാണു മത്സരം.
ലീഗില്‍ ആകെ 56 മത്സരങ്ങളുണ്ടാകും. ചെന്നൈ, മുംബൈം കൊല്‍ക്കത്ത, ബംഗളുരു എന്നിവിടങ്ങളില്‍ 10 മത്സരങ്ങള്‍ വീതവും ഡല്‍ഹിയില്‍ എട്ടു മത്സരവുമാണുണ്ടാകുക.11 ഡബിള്‍ ഹെഡേഴ്‌സ് (ദിവസം രണ്ടു മത്സരങ്ങള്‍) മത്സരങ്ങളുമുണ്ടാകും. അങ്ങനെയുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം വൈകിട്ട് 3.30 മുതലും രണ്ടാമത്തെ മത്സരം വൈകിട്ട് 7.30 മുതലും തുടങ്ങും.