നിഴലിനെ തേടി.(കവിത)

0
502
dir="auto">ജസ്‌ന ഖാനൂൻ.
ആദിത്യ കിരണങ്ങളേറ്റന്റെ
കൂടെ പിറന്നവൻ നീ.
ആഴിയിൽ
ഊളിയിട്ടൊരാദിത്യനെ
തിരഞ്ഞലഞ്ഞുവോ
നീയുമെൻ ഉടൽപിറപ്പേ
ഈ അഴലിന്റെ നേരത്ത്.
മിന്നാമിനുങ്ങായെങ്കിലും  നീ
കൂരിരുട്ടിലെന്നെ
തിരഞ്ഞു
വന്നെങ്കിലെന്നു ഞാൻ
വെറുതെ ഒന്നങ്ങു
ആശിച്ചു പോയി.
പുലരി പൂക്കുമ്പോൾ
നിശ്ചയം,
നീയുമെന്നെ വീണ്ടും തിരയുമെന്നെനിക്കറിയാം.

Share This:

Comments

comments