വിജയമന്ത്രങ്ങള്‍ മൂന്നാം ഭാഗം മാര്‍ച്ച് അവസാനത്തോടെ.

0
314

അഫ്സല്‍ കിളയില്‍. 

ദോഹ. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയ മന്ത്രങ്ങളുടെ മൂന്നാം ഭാഗം ഈ മാസം അവസാനം പുറത്തിറങ്ങും.

വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രയോജനകരമായ മോട്ടിവേഷണല്‍ പാഠങ്ങളാണ് പുസ്‌കത്തിലുള്ളത്. മലയാളം ന്യൂസ് ദിനപത്രം പ്രസിദ്ധീകരിച്ച ലേഖന പരമ്പരയെ ആസ്പദമാക്കി മലയാളം പോഡ്കാസ്റ്റിലൂടെയും മലയാളം റേഡിയോയിലൂടെയും ജനസമ്മതി നേടിയ വിജയമന്ത്രങ്ങളുടെ പുസ്തകാവിഷ്‌കാരമാണിത്. വിജയമന്ത്രങ്ങളുടെ രണ്ട് ഭാഗങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ളിക്കേഷന്‍സാണ് പ്രസാധകര്‍ ഡോ. അമാനുല്ല വടക്കാങ്ങരയുടെ അറുപത്തി ഏഴാമത് പുസ്തകമാണിത്.

Share This:

Comments

comments