ജയൻ ഗോപി.
രാവിന്റെ മാറിൽ
തനിച്ചിരിക്കുമ്പോഴാണ്
മൗനത്തിലൊളിപ്പിച്ച
നിന്റെ പരിഭവങ്ങളുടെ
കണ്ണീരുപ്പിനാൽ ഹൃദയം
നീറുന്നതറിയുന്നത്..
തികച്ചും സ്വകാര്യമായൊരു
നോവിനെയിങ്ങനെ
തഴുകിയുറക്കുമ്പോഴാണ്
ആത്മനിർവൃതിയുടെ
ആഴങ്ങളിൽ നിന്നൊരു
പവിഴച്ചെപ്പുയർന്നു വരുന്നതും..
കളഞ്ഞു കിട്ടിയ
മയിൽപ്പീലിത്തുണ്ട്
ഹൃദയത്താളുകൾക്കുള്ളിൽ
ആരുമറിയാതെ
കാത്തു വച്ചതില്പിന്നെയാണ്
കനവുകളിൽ നിറങ്ങൾ
പെരുകിയതും
നിനവുകൾ മഴവില്ലുകൾ
പെറ്റുകൂട്ടിയതും.!