രണ്ടാംദിനവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു.

0
143

ജോണ്‍സണ്‍ ചെറിയാന്‍.

മുംബൈ:തുടര്‍ച്ചയായ രണ്ടാംദിനവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു.വ്യാപാര ആഴ്ചയുടെ അവസാന ദിവസം പൊതുമേഖല ബാങ്ക്, മെറ്റല്‍ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.സെന്‍സെക്സ്  440.76 പോയിന്‍റ് താഴ്ന്ന്  50,405.32ലും നിഫ്റ്റി 142.70 പോയിന്‍റ് താഴ്ന്ന്14,938.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ  1080 കമ്പനി  ഓഹരികള്‍ ഓഹരികള്‍ നേട്ടത്തിലും 1906 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 143 ഓഹരികള്‍ക്ക് മാറ്റമില്ല.

Share This:

Comments

comments