ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന് നവ നേതൃത്വം.

0
171

ജോയിച്ചൻ പുതുക്കുളം.  

ഡാളസ്: ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന് (IANANT) ന് പുതിയ നേതൃത്വം ചുമതലയേറ്റു. ജനുവരി 16 ശനിയാഴ്ച സൂം സംവിധാനത്തിലായിരുന്നു ഓത് സെറിമണി. 2020 ല്‍ സില്‍വര്‍ ജൂബിലി ആഘോഷച്ച ഐനന്റ് സാമൂഹ്യപ്രതിബദ്ധത തെളിയിച്ചിട്ടുള്ള അസോസിയേഷനാണ്.

 

പ്രസിഡന്റ് റിനി ജോണ്‍,വൈസ് പ്രസിഡന്റ് ആലീസ് മാത്യു, സെക്രട്ടറി കവിത നായര്‍, ട്രഷറര്‍ മേഴ്‌സി അലക്‌സാണ്ടര്‍, മെമ്പര്‍ഷിപ് ചെയര്‍ ഏയ്ഞ്ചല്‍ ജ്യോതി,അജഞച ചെയര്‍ ജെയ്‌സി സോണി, Professional Development & Education ചെയര്‍ വിജി ജോര്‍ജ്, Editorial Board ലിഫി ചെറിയാന്‍, Social Program ചെയര്‍ ബിജി ജോര്‍ജ്, Award and Scholarship ചെയര്‍ ജിജി വര്‍ഗീസ്, Fundraising ചെയര്‍ സൂസമ്മ എബ്രഹാം, Bylaws ചെയര്‍ ജാക്കി മൈക്കിള്‍ എന്നിവരാണ് ഐനന്റ് നവ നേതൃത്വം. കൂടാതെ മഹേഷ് പിള്ള, ഹരിദാസ് തങ്കപ്പന്‍, മേരി എബ്രഹാം, നിഷ ജേക്കബ്, ആനി മാത്യു എന്നിവര്‍ അഡ്വൈസറി ബോര്‍ഡ് മെമ്പേഴ്‌സുമാണ്.

 

ഇന്ത്യയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് സാമ്പത്തിക സഹായം നല്‍കുന്നതുള്‍പ്പടെയുള്ള കാരുണ്യ പ്രവര്‍ത്തനം ഐനന്റ് നടത്തി പോരുന്നു. പ്രഗത്ഭരുടെ നേതൃത്വത്തില്‍ ആതുര സേവന രംഗത്തെ വിവിധ വിഷയത്തിലുള്ള സെമിനാറുകളും ക്ലാസ്സുകളും നടത്തി പോരുന്നു. സെമിനാറില്‍ പങ്കെടുക്കുന്ന നഴ്‌സുമാര്‍ക്കു കോണ്ടാക്ട് അവേഴ്‌സ് ലഭിക്കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരുന്നത്. കോവിഡ് മഹാമാരിയിരില്‍ കെയര്‍ പാക്കേജ് അംഗങ്ങള്‍ക്ക് വിതരണം ചെയ്തും, കോവിഡ് രോഗ പ്രതിരോധ പട്ടിക പ്രകാരം വാക്‌സിന്‍ സ്വീകരിച്ച് സംശയങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കാന്‍ ബോധവല്‍ക്കരണം നടത്തിയും ഐനന്റ് തങ്ങളുടെ സംഘടനപ്രവര്‍ത്തനം മാതൃകപരമാക്കി.

 

നഴ്‌സിംഗ് മേഖലയെ മികച്ചതും തിളക്കമേറിയതുമായ തൊഴില്‍ മേഖലയായി ഒരുമയോടെ ഒന്നിച്ചുമുന്നേറാം എന്ന മുഖ്യലക്ഷ്യത്തോടെ ഐനന്റ് (IANANT) പ്രവര്‍ത്തനം തുടരുന്നു. പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിലെ ആദ്യ പൊതു സമ്മേളനം

 

മാര്‍ച്ച് 27 വൈകുന്നേരം 5:30 നടക്കുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ ഈ സൂം ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

https://us02web.zoom.us/j/86938546999

Share This:

Comments

comments