ജോണ്സണ് ചെറിയാന്.
തിരുവനന്തപുരം:ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യത.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെതാണ് ജാഗ്രതാ നിര്‍ദ്ദേശം.രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില് കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്.65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്.പൊതുജനങ്ങള്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.