പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു.

0
92

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു.ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയും 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന് നൂറുരൂപയുമാണ്‌ ഇന്ന് വര്‍ധിപ്പിച്ചത്.കൊച്ചിയില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 826 രൂപയായി.ഇന്ന് 25 രൂപ കൂടി കൂട്ടിയതോടെ മൂന്നുമാസത്തിനിടെ 225 രൂപയാണ് ഗാര്‍ഹിക പാചകവാതകത്തിന് വര്‍ധിപ്പിച്ചത്.

1618 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ വില. ഫെബ്രുവരി ഒന്നിന് 191 രൂപയും ജനുവരി ആദ്യം 17 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഡിസംബറിലും രണ്ടുതവണ വാണിജ്യ സിലിണ്ടറിന്‍റെ വില കൂട്ടിയിരുന്നു.

Share This:

Comments

comments