ജോയന്‍ കുമരകത്തിന്റെ വേര്‍പാടില്‍ ഫൊക്കാന അനുശോചിച്ചു.

0
194

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക്: സുപ്രസിദ്ധ ബാലസാഹിത്യകാരനും അമേരിക്കന്‍ മലയാളികളുടെ സാഹിത്യ വേദികളില്‍ ദീര്‍ഘകാലം നിറ സാന്നിധ്യവുമായിരുന്ന ജോയന്‍ കുമരകത്തിന്റെ വേര്‍പാടില്‍ ഫൊക്കാനയുടെ അഗാധമായ ദുഃഖം അറിയിക്കുന്നു.

 

ഫൊക്കാനയുടെ നിരവധി സാഹിത്യ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുള്ള വ്യക്തിയും ബാലസാഹിത്യ രംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിക്കുകയും ചെയ്തിട്ടുളള അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ തികഞ്ഞ ആദരവോടെ സ്മരിക്കുന്നുവെന്ന് ഫൊക്കാന പ്രസിഡന്റ് സുധാ കര്‍ത്താ പറഞ്ഞു.

 

ജോയന്‍ കുമരകത്തിന്റെ ലളിത സുന്ദരമായ പ്രഭാഷണങ്ങളും അതിലെ തത്വചിന്തകളും അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസവും അനുകരണീയമാണെന്ന് ഫൊക്കാന നാഷണല്‍ കോഓര്‍ഡിനേറ്റര്‍ അലക്‌സ് തോമസ് പറഞ്ഞു.

Share This:

Comments

comments