അഭിലാഷാ രതി നോര്‍ത് അമേരിക്ക മഹേശ്വര മഹാസഭാ പ്രസിഡന്റ്.

0
117

പി.പി.ചെറിയാന്‍.

ബോസ്റ്റണ്‍ : നോര്‍ത് അമേരിക്ക മഹേശ്വര മഹാസഭയുടെ പുതിയ പ്രസിഡന്റായി അഭിലാഷാ രതിയെ തിരഞ്ഞെടുത്തു 1983 ല്‍ രൂപീകരിച്ച സഭയുടെ ചരിത്രത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതാ പ്രസിഡന്റാണ് അഭിലാഷ .

 

ഇതര സമൂഹങ്ങളുടെ വളര്‍ച്ചക്കൊപ്പം നോര്‍ത് അമേരിക്കയിലെ മഹേശ്വരി മഹാസഭയുടെ വളര്‍ച്ചയ്ക്കും സംസ്കാരവും പാരമ്പര്യ കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറക്ക് കൈമാറുന്നതിനും ലക്ഷ്യം വച്ചു കൊണ്ട് 1983 ല്‍ സ്ഥാപിച്ചതാണ് മഹാസഭ . 4000 ത്തിലധികം അംഗങ്ങളാണ് സഭയിലുള്ളത്. അമേരിക്കയില്‍ പത്ത് ചാപ്റ്ററുകളാണ് സഭയ്ക്കുള്ളത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയല്‍ ഫാമിലി എന്നറിയപ്പെടുന്ന ബിര്‍ലാസ് ഈ കമ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്നു. മധ്യപ്രദേശില്‍ ജനിച്ച അഭിലാഷ വളര്‍ന്നത് തെലുങ്കാനയിലെ ഹൈദ്രബാദിലാണ്. കോമേഴ്‌സില്‍ ബിരുദധാരിയായ അഭിലാഷ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ഭരതിനെ വിവാഹം കഴിച്ചു. 1991ലാണ് അമേരിക്കയിലെത്തുന്നത്. ഇപ്പോള്‍ സി.വി.എസ് ഹെല്‍ത്തില്‍ സോഫ്റ്റ് വെയര്‍ ക്വാളിറ്റി എന്‍ജിനിയറിംഗ് മാനേജരായി പ്രവര്‍ത്തിക്കുന്നു.

 

കഴിഞ്ഞ നാലു വര്‍ഷം പ്രസിഡന്റ് വികാസ് ബുട്ടായുടെ കീഴില്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കമ്യൂണിററിയെ കൂടുതല്‍ ഫലപ്രദമായി സേവിക്കാന്‍ ലഭിച്ച അവസരത്തിന് അഭിലാഷ നന്ദി അറിയിച്ചു.

Share This:

Comments

comments