അന്താരാഷ്ട്ര വനിതാ ദിനം.  അറ്റ്ലാന്റാ മലയാളികൾ ആഘോഷ തിമിർപ്പിൽ.

0
135

അമ്മു സക്കറിയ.

സാമൂഹ്യ സാംസ്കാരിക രാഷ്ട്രിയ രംഗത്തിൽ പ്രാബല്യം തെളിയിച്ച വനിതകളുടെ സാന്നിധ്യത്തിൽ ഈ വർഷത്തെ
വനിതാ ദിനം ആഘോഷമായി  , കേരളാ വനിതാ വേദി നട
ത്തുന്നതായിരിക്കും. ഗ്വിന്നറ്റ്‌ കൗണ്ടി ബോർഡ്‌ ഓഫ്‌ കമ്മീഷണെർസ്സ്‌ ചെയർ വുമൺ നിക്കോൾ ഹെൻട്രിക്സൺ
മുഖ്യ അതിഥിയായി  എത്തുന്ന ഈ ആഘോഷത്തിനു മാറ്റ്‌
കൂട്ടുവാൻ കേരളത്തിൽ നിന്നും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ആലപ്പുഴ മുൻ എം പി . സി . എസ്‌. സുജാത,
ആൾ ഇന്ത്യ മുസ്ലിം ലീഗ്‌ യൂത്ത്‌  വൈസ് പ്രസിഡന്റ്‌ ഫാത്തിമാ
തഹലിയാ, മഹിളാ കോൺഗ്രസ്സ്‌ സെക്രട്ടറി നിഷാ മോഹൻ
എന്നിവർ പങ്കെടുക്കുന്നതായിരിക്കും. ജോർജ്ജിയ ഇന്ത്യൻ
നെർസ്സെസ്‌ അസ്സൊസിയേഷൻ (ജിന)യുടെ ആഭിമുഖ്യത്തിൽ
നടത്തുന്ന COVID-19 വാക്സിനേഷൻ സെമിനാർ  എല്ലാവർക്കും പ്രയോജനമാകും എന്ന്  ‘ജിന’ പ്രസിഡന്റ്‌
ഡോക്ടർ  ദീപ്തി വർഗീസ്  അറിയിച്ചു.

Share This:

Comments

comments