ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റില്‍ നിന്ന് ജസ്പ്രീത് ബുമ്ര പിന്മാറി.

0
126

ജോണ്‍സണ്‍ ചെറിയാന്‍.

അഹമ്മദാബാദ്:മാര്‍ച്ച് നാലിന് അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന  ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റില്‍ നിന്ന് പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര പിന്മാറി.തന്നെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ബുംറ ബിസിസിഐയോട് ആവശ്യപ്പെട്ടു. ബുംറയുടെ ആവശ്യത്തെ തുടര്‍ന്നാണ് ബുംറയെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ബിസിസിഐ അറിയിച്ചു.സംഭവത്തില്‍ കൃത്യമായ വിശദീകരണം നല്‍കാതെ ‘വ്യക്തിപരമായ കാരണങ്ങള്‍’ എന്ന് മാത്രമാണ് ബിസിസിഐ ട്വീറ്റ് ചെയ്തത്. രണ്ടാമത്തെ ടെസ്റ്റില്‍ ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ബുമ്രയ്ക്ക് പകരം യുവതാരം മുഹമ്മദ് സിറാജാണ് ചെന്നൈയിലിറങ്ങിയത്.

ഇത്തവണ പരിക്ക് മാറിയ സീനിയര്‍ താരം ഉമേഷ് യാദവ് ടീമിനൊപ്പമുള്ളതിനാല്‍ ബുമ്രയ്ക്ക് പകരം കളിക്കുമെന്നാണ് സൂചന.

നാലാം ടെസ്റ്റിനുള്ള സാധ്യതാ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്.

Share This:

Comments

comments