സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപമിറക്കി.

0
94

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപമിറക്കി.ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ട് നിരവധി പേര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികളെ തുടര്‍ന്നാണ് നടപടി.ഓണ്‍ലൈന്‍ റമ്മി കളി തടയണമെന്നും ചൂതാട്ട ആപ്ലിക്കേഷന്‍റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി പോളി വടക്കന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍  നടപടി.

ഓണ്‍ലൈന്‍ റമ്മി  നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഓണ്‍ലൈന്‍ റമ്മി  ബ്രാന്‍ഡ് അംബാസിഡര്‍മാരായ ക്രിക്കറ്റ് താരം  വിരാട് കൊഹ്‌ലി,സിനിമാ താരങ്ങളായ തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.സംസ്ഥാന സര്‍ക്കാറിനോട് ഈ വിഷയത്തില്‍ 10 ദിവസത്തിനുള്ളില്‍ നിലപാട് അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.വിഷയം ഗൗരവതരമാണെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. .

Share This:

Comments

comments