സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയില്‍.

0
270

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.പവന് 440 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പടുത്തിയത്.ഒരു പവന്‍ സ്വര്‍ണത്തിന് 34160  രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്‌.ഗ്രാമിന് 55 രൂപ കുറഞ്ഞ് 4270 രൂപയായി.മൂന്ന് ദിവസത്തിനുള്ളില്‍ 840 രൂപയുടെ കുറവാണ് രേഖപ്പടുത്തിരിക്കുന്നത്. അന്തരാഷ്ട്ര വില 1720 ഡോളര്‍ വരെ താഴ്ന്ന ശേഷം 1932 ഡോളറിലാണിപ്പോള്‍. രൂപ കൂടുതല്‍ ദുര്‍ബലമായി 73.90 ലേക്കെത്തിയത് സ്വര്‍ണ വില കൂടുതല്‍ കുറയാതിരിക്കാനുള്ള കാരണമായി. സ്വര്‍ണത്തിന് ഈ മാസം മാത്രം 2640 രൂപയാണ് ഇടിഞ്ഞത്.

Share This:

Comments

comments