സൂരറൈ പോട്ര് ഓസ്‌കാര്‍ പുരസ്‌കാരത്തിന് യോഗ്യത നേടി.

0
483

ജോണ്‍സണ്‍ ചെറിയാന്‍.

ചെന്നൈ:തമിഴ്ചിത്രം സൂരറൈ പോട്ര് ഓസ്‌കാര്‍ പുരസ്‌കാരത്തിന് യോഗ്യത നേടി.പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്ത 366 ചിത്രങ്ങളിലാണ് സൂര്യ ചിത്രം ഇടംപിടിച്ചിരിക്കുന്നത്.ചിത്രത്തിന്‍റെ  സഹനിര്‍മ്മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്.ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്   മികച്ച പ്രതികരണമാണ് ലഭിച്ചത്.അപര്‍ണ ബാലമുരളി, ഉര്‍വ്വശി, പരേഷ് റാവല്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കൊവിഡ് പ്രതിസന്ധിയുളളതിനാല്‍ മത്സര ചിത്രങ്ങള്‍ക്കുളള നിയമങ്ങളില്‍ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങള്‍ക്കായി ലോസാഞ്ചല്‍സില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഓണ്‍ലൈനായാണ്‌ ജൂറി അംഗങ്ങള്‍ സിനിമ കണ്ടത്.

Share This:

Comments

comments