ഐപിഎല്‍ ഈ സീസണില്‍ ഡേവിഡ് വാര്‍ണര്‍ കളിച്ചേക്കില്ല.

0
114

ജോണ്‍സണ്‍ ചെറിയാന്‍.

സിഡ്‌നി: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ ഈ സീസണില്‍ കളിച്ചേക്കില്ല.കഴിഞ്ഞ നവംബറില്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ താരത്തിന് നാഭിക്ക് പരിക്കേറ്റിരുന്നു.പരിക്കില്‍ നിന്ന് താന്‍ പൂര്‍ണ്ണമായും മോചിതനായിട്ടില്ലെന്നും ആറ് മുതല്‍ ഒന്‍പത് മാസം വരെ  പരിക്ക് ഭേദമാവാന്‍ സമയം ആവശ്യമാണെന്നും താരം ഇന്നലെ വ്യക്തമാക്കി. പരിക്കിനെ തുടര്‍ന്നുള്ള വേദന അസഹനീയമാണ്. ചെറുതായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ അദ്ധ്വാനിക്കുന്നത് പരിക്കിനെ ബാധിക്കുന്നു.പരിക്ക് വേഗം മാറുമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് എന്നും വാര്‍ണര്‍ പറയുന്നു.

Share This:

Comments

comments