ജോണ്സണ് ചെറിയാന്.
കൊച്ചി:രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷo ഇന്ധന വിലയില്‍ വര്‍ധന.പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.കൊച്ചിയില്‍ പെട്രോള്‍ വില 91 രൂപ കടന്നു.കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91.20 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 85.86 രൂപയുമായി വര്‍ധിച്ചു.ഒരു ലിറ്റര്‍ പെട്രോളിന് 92.81 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 87.38 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ വില.രാജ്യത്ത് പല സ്ഥലങ്ങളിലും പെട്രോള്‍ വില 100 രൂപ കടന്നിട്ടുണ്ട്. ഇന്ധന വിലയില്‍ വര്‍ധനവുണ്ടായതോടെ പച്ചക്കറിയടക്കമുള്ള മറ്റ് അവശ്യവസ്തുക്കളുടെയും വില വര്‍ധിച്ചിരിക്കുകയാണ്.