ഇന്ത്യ ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് പരമ്പരയ്ക്ക് മാര്‍ച്ചില്‍ തുടക്കമാകും.

0
86

ജോണ്‍സണ്‍ ചെറിയാന്‍.

മുംബൈ:ഇന്ത്യ ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് പരമ്പരയ്ക്ക് മാര്‍ച്ചില്‍ തുടക്കമാകും.ദക്ഷിണാഫ്രിക്കന്‍ വനിതാ ക്രിക്കറ്റ്  ടീമിന്‍റെ ഇന്ത്യന്‍ പര്യടനം മാര്‍ച്ച്‌ ഏഴ് മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബയോബബിള്‍ സംവിധാനത്തില്‍ ലക്നൗവിലോ കാണ്‍പൂരിലോ മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ വനിതാ ടീം രാജ്യാന്തര മത്സരങ്ങള്‍ക്കായി കളിക്കളത്തില്‍ ഇറങ്ങുന്നത്.അഞ്ച് ടി-20കളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Share This:

Comments

comments