ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തം:കാണാതായ 136 പേര്‍ മരിച്ചതായി പ്രഖ്യാപിച്ചു.

0
134

ജോണ്‍സണ്‍ ചെറിയാന്‍.

ഡെറാഡൂണ്‍:ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തില്‍ കാണാതായ 136 പേര്‍ മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍  ഇതുവരെ 60 പേരുടെ മൃതദേഹങ്ങളാണ് സൈന്യത്തിന്‍റെ തിരച്ചിലിനൊടുവില്‍ കണ്ടെത്താനായത്.ഫെബ്രുവരി ഏഴി നുണ്ടായ ദുരന്തത്തില്‍ അളകനന്ദ നദിയിലും കൈവഴികളിലും മിന്നല്‍പ്രളയമുണ്ടായതിനെ തുടര്‍ന്ന് എന്‍.ടി.പി.സി.യുടെ തപോവന്‍-വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുതപദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് ദുരന്തത്തില്‍ അകപ്പെട്ടത്.സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഐടിബിപി, ലോക്കല്‍ പോലീസ്, അര്‍ദ്ധസൈനികര്‍ എന്നിവരടങ്ങുന്ന സംഘമാണ് ദിവസങ്ങളോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Share This:

Comments

comments