ഓഹരി വിപണിയില്‍ ഇന്ന്‍ മുന്നേറ്റം.

0
94

ജോണ്‍സണ്‍ ചെറിയാന്‍.

മുംബൈ:അഞ്ച് ദിവസത്തെ നഷ്ടത്തിന് ശേഷം ഓഹരി വിപണിയില്‍ ഇന്ന്‍ മുന്നേറ്റം.സെന്‍സെക്‌സ് 261 പോയിന്റ് ഉയര്‍ന്ന് 50005ലും നിഫ്റ്റി 86 പോയിന്റ് ഉയര്‍ന്ന് 14,762ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ബിഎസ്‌ഇയിലെ 2070 കമ്പനി ഓഹരികളില്‍ നേട്ടവും 1467 ഓഹരികളില്‍ നഷ്ടവും രേഖപ്പടുത്തി. 86 ഓഹരികള്‍ക്ക് മാറ്റമില്ല.

ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഗെയില്‍,ബിപിസിഎല്‍, ഹിന്‍ഡാല്‍കോ,ഐഒസി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, യുപിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഡിവീസ് ലാബ്, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടo രേഖപ്പടുത്തിയ കമ്പനികള്‍.

Share This:

Comments

comments