പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം കെഎസ്‌ആര്‍ടിസി പണിമുടക്കില്‍ വലഞ്ഞ് ജനം.

0
132

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം കെഎസ്‌ആര്‍ടിസി പണിമുടക്കില്‍ വലഞ്ഞ് ജനം. ശമ്പളപരിഷ്കരണം,ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ടിയുസി, ബിഎംഎസ് എന്നീ സംഘടനകളാണ് 24 മണിക്കൂര്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.കെഎസ്‌ആര്‍ടിസി  ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങുന്നതിനാല്‍ കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു.ഒരുവിഭാഗം തൊഴിലാളികള്‍ പണിമുടക്കുന്നുണ്ടെങ്കിലും പരമാവധി ബസുകള്‍ ഓടിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സിഐടിയു, എഐടിയുസി സംഘടനകള്‍ പണിമുടക്കുന്നില്ല.

തൊഴിലാളി സംഘടനകളുമായി  സിഎംഡി. ബിജു പ്രഭാകര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.ഏപ്രില്‍ ഒന്നുമുതല്‍ ശമ്പളപരിഷ്കരണം നടപ്പാക്കുന്ന വിധത്തില്‍ ഉത്തരവിറക്കണമെന്ന നേതാക്കളുടെ ആവശ്യo  സര്‍ക്കാരിനോട് ആലോചിക്കാതെ പറയാനാവില്ലെന്ന് എം.ഡി. പറഞ്ഞു.

Share This:

Comments

comments