ഫിറ്റ്നസ് ടെസ്റ്റില്‍ വിജയിച്ച് ഉമേഷ്‌ യാദവ്;അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി.

0
75

ജോണ്‍സണ്‍ ചെറിയാന്‍.

മുംബൈ:ഓസ്ട്രേലിയക്കെതിരെ മെല്‍ബണില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിനിടെ പരിക്കേറ്റ വലം കൈയ്യന്‍ പേസര്‍ ഉമേഷ് യാദവിനെ ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി.മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഞായറാഴ്ച നടത്തിയ ഫിറ്റ്നസ് ടെസ്റ്റില്‍ ഉമേഷ്‌ യാദവ് വിജയിച്ചിരുന്നു.പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാവാത്തതിനാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും ഉമേഷിനെ പരിഗണിച്ചിരുന്നില്ല.

അതേ സമയം,ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യയ്ക്കായി കളിച്ച പേസ് ബൗളര്‍ ഷര്‍ദുല്‍ താക്കൂറിനെ ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് ഇന്ത്യ ഒഴിവാക്കി.വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി കളിക്കുന്നതിനാലാണ് ഷര്‍ദുല്‍ താക്കൂറിനെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയത്.

നിലവില്‍ നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുടീമുകളും  1-1 എന്ന നിലയിലാണ്‌.പരമ്പരയിലെ മൂന്നാം മത്സരം നാളെ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍  നടക്കും.മൂന്നാം ടെസ്റ്റ്‌ മത്സരം പിങ്ക് ബോള്‍ മത്സരം (ഡേ/നൈറ്റ് ടെസ്റ്റ്) കൂടിയാണ്.

Share This:

Comments

comments