അവകാശങ്ങൾക്കായി ഒന്നിക്കാം:എഫ് ഐ ടി യു.

0
132

അജ്മല്‍ തോട്ടോളി.

മലപ്പുറം :വഴിയോര കച്ചവട ക്ഷേമസമിതി -എഫ് ഐ ടി യു മെമ്പർഷിപ്പ് ക്യാമ്പയിൻ മലപ്പുറം ജില്ലാ തല ഉദ്ഘാടനം       സംസ്ഥാന പ്രസിഡൻറ്  പരമാനന്ദൻ മങ്കട ചെയ്തു.  പുതുതായി തെരഞ്ഞെടുക്കപ്പെട്ട  എഫ് ഐ ടി യു മലപ്പുറം ജില്ല  ഭാരവാഹികൾക്ക്  സ്വീകരണവും സംഘടിപ്പിച്ചു.

നഗര-ഗ്രാമ വ്യത്യാസമില്ലാതെ  മുഴുവൻ തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡ് നൽകാൻ സംസ്ഥാന സർക്കാർ  തയ്യാറാവണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എഫ് ഐ ടി യു മലപ്പുറം ജില്ലാ പ്രസിഡൻ്റ്:
കൃഷ്ണൻ കുനിയിൽ,
ജനറൽ സെക്രട്ടറി
ഫസൽ തിരൂർക്കാട്,
ട്രഷറർ
ഫാറൂഖ് മക്കരപ്പറമ്പ,
വൈസ് പ്രസിഡന്റ്
ആരിഫ് ചുണ്ടയിൽ,
സെക്രട്ടറിമാർ :
റഷീദ ഖാജ
മുജീബ് കോലളമ്പ്
എന്നിവരെ പൊന്നാട അണിയിച്ചു.
വി കെ കെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് മുഖ്യപ്രഭാഷണം നടത്തി
VKKS മലപ്പുറം ജില്ലാ പ്രസിഡൻറ് സൈതാലി വലമ്പൂർ അധ്യക്ഷതവഹിച്ചു.
കുഞ്ഞിമുഹമ്മദ് , ജംഷീർ വാറങ്ങോടൻ, കുഞ്ഞഹമ്മദ് മാസ്റ്റർ , ബാവ മാസ്റ്റർ, മുസ്ഥഫ,ആസ്യാ, ഹനിഫ, മരക്കാർ എന്നിവർ സംസാരിച്ചു
ജില്ലാ ജനറൽ സെക്രട്ടറി അഹമ്മദ് അനീസ് സ്വാഗതവും ജില്ലാ സെക്രട്ടറി ജമാൽ മങ്കട നന്ദിയും പറഞ്ഞു.

Share This:

Comments

comments