കരുതലിന്റെ കാരുണ്യ സ്പര്‍ശവുമായി ഫിലാഡല്‍ഫിയ ബഡി ബോയ്‌സ്.

0
115

ജോയിച്ചൻ പുതുക്കുളം.

ഫിലഡല്‍ഫിയ: പുറംലോകമറിയാതെയും, വളരെ ചുരുക്കമായി മാത്രം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതുമായ മികച്ച നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ നോര്‍ത്ത് അമേരിക്കയിലെ ശക്തമായ യുവജന കൂട്ടായ്മയാണ് ഫിലാഡല്‍ഫിയയിലെ ബഡി ബോയ്‌സ്. ഈ ശക്തമായ കൂട്ടായ്മയില്‍ ഫിലഡല്‍ഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള 250 ലധികം അംഗങ്ങള്‍ സേവന സന്നദ്ധതയോടുകൂടി പ്രവര്‍ത്തിക്കുന്നു ..

 

നാളിതുവരെയായി കേരളത്തിലും ഫിലഡല്‍ഫിയിലുമായി ഒട്ടനവധി ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിമുന്നേറുന്ന ഒരു കൂട്ടായ്മയാണിത്. കഴിഞ്ഞ ഏതാനും നാളുകളായി ഈ സൗഹൃദ കൂട്ടായ്മയുടെ സ്‌നേഹവുംകാരുണ്യവും അനുഭവിച്ചറിഞ്ഞവര്‍ അനേകരാണ്. സമ സൃഷ്ടികളെ കരുതുവാന്‍ ഉള്ള ഒരു മനസ്സ് ഈ കൂട്ടായ്മയുടെപ്രത്യേകതയാണ്. പ്രവാസ മണ്ണില്‍ ജീവിക്കുമ്പോഴും തങ്ങള്‍ക്ക് ലഭിച്ച സൗഭാഗ്യം തങ്ങള്‍ക്ക് മാത്രമല്ല എന്നും, തങ്ങളുടെപിറന്ന നാട്ടിലെ അര്‍ഹതയുള്ള അശരണര്‍ക്കും ആലംബഹീനര്‍ക്കും കൂടി പങ്കുവയ്ക്കണം എന്ന ആഗ്രഹമാണ് ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനം.

 

ഗള്‍ഫില്‍ ജോലി ചെയ്തുകൊണ്ടിരുന്ന എറണാകുളം സ്വദേശിയായ ഒരു വ്യക്തി ഹാര്‍ട്ട് വാല്‍വ് സംബന്ധമായഅസുഖങ്ങളാല്‍ ചികിത്സയ്ക്കുള്ള മാര്‍ഗ്ഗമില്ലാതെ ബുദ്ധിമുട്ടുന്നു എന്ന വിവരം അറിഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ വാല്‍വ് ട്രാന്‍സ്പ്ലാന്‍റ് ചെയ്യുവാനായി ഏകദേശം രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ രൂപ പെട്ടന്ന് സമാഹരിക്കുകയും, നാട്ടിലേക്കു അവധിക്കു പോകാനായി യാത്രയാകുന്ന ബഡി ബോയ്‌സ് അംഗം നിബു ഫിലിപ്പിന് സമാഹരിച്ച തുക ഏല്‍പ്പിക്കുകയും, നാട്ടിലെത്തിയ നിബു ആ തുക എറണാകുളത്തു താമസിക്കുന്ന അദ്ദേഹത്തിന് കൈമാറുകയുമുണ്ടായി. . ഈ ഉദ്യമത്തില്‍ സഹകരിച്ച എല്ലാവരോടും നന്ദി അര്‍പ്പിക്കുന്നതായി ബഡി ബോയ്‌സ് വക്താക്കള്‍ അറിയിച്ചു.

Share This:

Comments

comments