ജോണ്സണ് ചെറിയാന്.
കോട്ടയം:കോട്ടയം ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട കോവിഡ് വാക്സിന് വിതരണം ഇന്ന് നടക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.ഒരാഴ്ച്ചയ്ക്കുള്ളില്‍ ആദ്യ ഡോസ് വിതരണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും തിരഞ്ഞെടുപ്പിന് മുന്‍പായി രണ്ടാം ഡോസും നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.സര്‍ക്കാര്‍ വകുപ്പുകള്‍, എയ്ഡഡ് കോളേജുകള്‍, സ്കൂളുകള്‍, എം.ജി. സര്‍വ്വകലാശാല, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് വാക്സിന് നല്‍കുക.