രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച് ഹൈക്കോടതി.

0
120

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി.ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി നേരത്തെ സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഈ ഉത്തരവിനെതിരെ പി ജെ ജോസഫ് ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് വിധി.കഴിഞ്ഞ നവംബര്‍ 20 നാണ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ഹൈക്കോടതി ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ  അധികാരങ്ങളില്‍ കോടതി ഇടപെടുന്നില്ല എന്ന വിലയിരുത്തലിലായിരുന്നു സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.

Share This:

Comments

comments