കാലിഡോസ്കോപ്പ് ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്: ഒന്നാം സ്ഥാനവുമായി തിരൂർ ടി.ഐ.സി സ്കൂൾ വിദ്യാർത്ഥിനി.

0
115

ജോണ്‍സണ്‍ ചെറിയാന്‍.

തിരൂർ: കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ സംസ്ഥനതലത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ  നടത്തിയ  ലിറ്റിൽ സയന്റിസ്റ്റ് അവാർഡ് മത്സരത്തിൽ എൽ.പി തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരൂർ ടി.ഐ.സി സെക്കണ്ടറി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി വി.എസ് അയ്ഷ അലീന. ശുദ്ധജല ലഭ്യതയെ കുറിച്ചുള്ള പഠനാന്വേഷണം എന്ന വിഷയത്തിലുള്ള പ്രോജക്ട് റിപ്പോർറ്റിനാണ് മികച്ച ലിറ്റിൽ സയന്റിസ്റ്റ് അവാർഡ് ലഭിച്ചത്. മുൻപ് സംസ്ഥാന ചൈൽഡ് ടീച്ചർ അവാർഡിൽ മൂന്നാം സ്ഥാനവും വി.എസ് അയ്ഷ അലീന കരസ്ഥമാക്കിയിട്ടുണ്ട്. പാലക്കാട് കൽപ്പാത്തി സ്വദേശികളായ വി.എം സഹീർ-ജസീല ദമ്പതികളുടെ മകളാണ് വി.എസ് അയ്ഷ അലീന.

Share This:

Comments

comments