ജോണ്സണ് ചെറിയാന്.
കൊച്ചി:ദൃശ്യം 2 തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിംചേംബര്‍.തീയേറ്ററില്‍ റിലീസ് ചെയ്തശേഷം ഒ ടി ടി റിലീസ് എന്നതാണ് ഫിലിംചേംബര്‍ തീരുമാനമെന്ന് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.സൂഫിയും സുജാതയുടെയും ഒടിടി റിലീസിനെ എതിര്‍ത്ത മോഹന്‍ലാല്‍ സ്വന്തം കാര്യത്തില്‍ വാക്ക് മാറ്റരുതെന്ന് വിജയകുമാര്‍ പറഞ്ഞു.പലര്‍ക്കും പല നീതി എന്നത് ശരിയല്ലെന്നും മോഹന്‍ലാല്‍ അഭിനയിച്ച ചിത്രമാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒ ടി ടി യില്‍ റിലീസ് ചെയ്താല്‍ പിന്നീട് തീയേറ്ററില്‍ പുറത്തിറക്കാന്‍ സാധിക്കില്ലെന്നും വിജയകുമാര്‍ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.