റിലീസിങ്ങിനൊരുങ്ങി ‘സർക്കാസ് സിർക 2020’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

0
327

സെബാസ്റ്റ്യന്‍ ആന്‍റണി.

നിരവധി ബഹുമതികൾ കരസ്ഥമാക്കിയ ബിലാത്തിക്കുഴലിന് ശേഷം വിനു കോളിച്ചാൽ സംവിധാനം ചെയ്യുന്ന സർക്കാസ് സിർക 2020 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സംവിധായകൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ഈ വർഷം ഏപ്രിൽ ഒന്നിന് ചിത്രം റിലീസ് ചെയ്യും.

ജിജോ കെ. മാത്യു, ഫിറോസ് ഖാൻ, അഭിജ ശിവകല, ഹുസൈൻ സമദ്, സുരേഷ് മോഹൻ, ആഷിക് ഖാലിദ് എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജോസഫ് എബ്രഹാമും രവീന്ദ്രൻ ചെറ്റത്തോടും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം പ്രണയ ദിനത്തിൽ കനി കുസൃതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തിറക്കും.

രചന: വി. സുധീഷ് കുമാർ, വിനു കോളിച്ചാൽ. ഛായാഗ്രഹണം: രാം രാഘവ്, ചിത്രസംയോജനം: ആസിഫ് ഇസ്മയിൽ, സംഗീതം, പശ്ചാത്തല സംഗീതം: സെൽജുക് റുസ്തം, ഗാനങ്ങൾ: ഹരീഷ് പല്ലാരം, മേക്കപ്പ്: സുരേഷ് പ്ലാച്ചിമട, പ്രൊഡക്ഷൻ കൺട്രോളർ: ഹുസൈൻ സമദ്, ശബ്ദ ലേഖനം: സൂരജ് ശങ്കർ, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, കല: അനന്തകൃഷ്ണൻ ജി. എസ്, വി. സുധീഷ് കുമാർ, കളറിസ്റ്റ്: വിജയകുമാർ വിശ്വനാഥൻ, പി. ആർ. ഒ.: നിർമൽ ബേബി വർഗീസ്, സ്റ്റിൽസ്: ജിനു പി ആന്റോ, ഡിസൈൻ: പാലായ് ഡിസൈൻ.

 .

 

Share This:

Comments

comments