ജോണ്സണ് ചെറിയാന്.
കൊച്ചി:നിരൂപക ശ്രദ്ധ നേടിയ മലയാള ചിത്രം ‘ജല്ലിക്കട്ട്’ ഓസ്കാര്‍ പട്ടികയില്‍ നിന്നും പുറത്ത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം മികച്ച വിദേശ ഭാഷാ സിനിമകളുടെ പട്ടികയിലായിരുന്നു ഇടം നേടിയിരുന്നത്. അവസാന പട്ടികയിലേയ്ക്ക് 15 വിദേശഭാഷാ ചിത്രങ്ങളാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് തെരഞ്ഞെടുത്തത്. 27 ചിത്രങ്ങളാണ് ഇന്ത്യയില്‍ ഓസ്കാറിനായി മത്സരിച്ചത്. ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, ഡിസൈപ്പിള്‍ , ശിക്കാര. ബിറ്റര്‍ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനും മത്സരത്തിലുണ്ടായിരുന്നു.